കണ്ണൂരില്‍ പശുവിന് പേ ഇളകി;പശുവിന്റെ പാല്‍ കുടിച്ച 26 പേര്‍ ആശുപത്രിയില്‍

കണ്ണൂര്‍: പശുവിന് പേയിളകിയെന്ന സംശയത്തെ തുടര്‍ന്ന് കണ്ണൂരില്‍ 26 പേര്‍ ചികിത്സ തേടി. കണ്ണൂര്‍ കണ്ണാടിപ്പറമ്പിലാണ് സംഭവം. കണ്ണാടിപ്പറമ്പിലെ നെടുവോട്ട് പള്ളിക്ക് സമീപം താമസിക്കുന്ന മുജീബിന്റെ പശുവിനാണ് കഴിഞ്ഞ ദിവസം പേയിളകിയത്. പശുവിനും കിടാവിനും കീരിയുടെ കടിയേറ്റതിനെ തുടര്‍ന്നാണ് പേയിളകിയതെന്ന് സംശയിക്കുന്നു.

അതേസമയം, പശുവിന് പേയിളകിയെന്നറിഞ്ഞ, പശുവിന്റെ പാല്‍ കുടിച്ചവര്‍ ഭീതിയിലായി. ഇവരാണ് കണ്ണൂരിലെ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. പശുവിന്റെ പാല്‍ കുടിച്ച 26 പേരാണ് ചികിത്സ തേടിയത്. ചികിത്സ തേടിയ ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയിട്ടുണ്ട്. എന്നാല്‍ ചികിത്സ തേടിയവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.പശുവിനും കിടാവിനും കഴിഞ്ഞ ദിവസം കീരിയുടെ കടിയേറ്റിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് പശുവിന് പേയിളകിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പശുവിന് പേയിളകിയെന്നറിഞ്ഞ പാല്‍ കുടിച്ചവരാണ് ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്.

Top