ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യ ആകര്‍ഷണമായിരുന്നു തെന്നിന്ത്യന്‍ നടി നയന്‍താരയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വിക്രമുമൊക്കെ. ഇതിനിടയില്‍ ഗോസിപ്പുകള്‍ക്കും ഒരു കുറവും ഉണ്ടായില്ല. നയന്‍താര തന്നെയായിരുന്നു ഇവിടെയും ഗോസിപ്പില്‍ ഇടം പിടിച്ചത്. പരിചയം കാണിക്കാന്‍ ചെന്ന നയന്‍താരയെ മമ്മൂട്ടി അപമാനിച്ചുവെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പരന്നത്.
സത്യത്തില്‍ എന്താണ് സംഭവിച്ചത്? ഷെയ്ക്ക് ആന്റ് നല്‍കാന്‍ കൈനീട്ടിയപ്പോള്‍ നയന്‍താരയെ മമ്മൂട്ടി മൈന്റാക്കിയില്ലെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ സംഭവം ഒരു തമാശ മാത്രമായിരുന്നു. ആദ്യം കൈ നീട്ടിയപ്പോള്‍ തമാശ രീതിയില്‍ മമ്മൂട്ടി കൈ നല്‍കാതെ കൈ കൂപ്പുകയായിരുന്നു. എന്നാല്‍ പിന്നീട് ചിരിച്ചു കൊണ്ട് മമ്മൂട്ട് പെട്ടെന്ന് കൈ കൊടുത്തു. നയന്‍താര ചമ്മി എന്നു മാത്രം.
തെന്നിന്ത്യയിലെ താരറാണിയായ നയന്‍താരയെ മലയാളസിനിമയില്‍ കാണാന്‍ കിട്ടാറില്ല. മലയാളത്തില്‍ അധികം അഭിനയിക്കാത്ത നയന്‍സ് മലയാളത്തില്‍ കൂടുതലും മമ്മൂട്ടിക്കൊപ്പമാണ് അഭിനയിച്ചത്. തമിഴില്‍ നാനും റൗഡിതാന്‍ എന്ന ചിത്രത്തിലൂടെയാണ് ഇത്തവണ നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.