
തെലുങ്ക് നടന്‍ പ്രഭാസിന്റെ വിവാഹിതനാകുന്ന വാര്‍ത്ത കുറേക്കാലമായി പ്രചരിക്കുന്നുണ്ട്. പലപ്പോഴും പ്രഭാസ് അതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു.
അന്തരിച്ച കൃഷ്ണം രാജുവിന്റെ ഭാര്യയും താരത്തിന്റെ അമ്മായിയുമായ ശ്യാമള ദേവിയാണ് ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ഒരു വിവരം പങ്കുവെച്ചിരിക്കുന്നത്. വിവാഹം എന്തായാലും ഉറപ്പാണ്. മിക്കവാറും അടുത്ത ദസറയ്ക്ക് മുമ്പ് വിവാഹം നടക്കും. തിയ്യതി എപ്പോഴായിരിക്കും എന്ന് ഇപ്പോള്‍ തനിക്ക് വ്യക്തമാക്കാനാകില്ല എന്തായാലും വൈകാതെ ഒരു നല്ല വാര്‍ത്ത കേള്‍ക്കാനാകും എന്നുമാണ് ശ്യാമള ദേവി വെളിപ്പെടുത്തിയിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക