ദിലീപിന്റെ ഇടപെടൽ മൂലം നിരവധി അവസരങ്ങൾ നഷ്ടമായെന്ന് നടി പരാതി പറഞ്ഞു; ഇക്ക ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നായിരുന്നു ദിലീപിന്റെ നിലപാട്; ദിലീപ് ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടു ;നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ സിദ്ദിഖിന്റെ മൊഴി

കൊച്ചി:കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് കുറുക്കു മുറുകുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത് .ചാർജ് ഷീറ്റ് കൊടുത്ത കേസിൽ സാക്ഷികൾ ;സിനിമാ താരങ്ങൾ നൽകിയ മൊഴികൾ ഒരോന്നായി പുറത്ത് വരുകയാണ് . ദിലീപും കാവ്യാ മാധവനും തമ്മിൽ അവിഹിതബന്ധം ഉണ്ടായിരുന്നതായി ദിലീപിന്റെ ഫോണിലെ മെസേജിലൂടെ താൻ അറിഞ്ഞതായി മഞ്ജുവിന്റെ മൊഴിയിൽ പറയുന്നു. ദിലീപിന്റെ ഇടപെടലിലൂടെ നടിക്ക് സിനിമകളിൽ അവസരം നഷ്ടപ്പെട്ടതായി തനിക്ക് അറിയാമെന്ന് നടൻ സിദ്ദിഖിന്റെ മൊഴിയിൽ പറയുന്നു. ദിലീപിനെ ആദ്യം മുതൽ തന്നെ അനുകൂലിക്കുന്ന സിനിമ പ്രവർത്തകരിൽ പ്രമുഖനാണ് നടൻ ദിലീപ്. ദിലീപ് ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചപ്പോൾ മുതൽ നടനുവേണ്ടി ആദ്യമായി പരസ്യമായി ദിലീപിന് പിന്തുണയുമായി രംഗത്ത് വന്നും സിദ്ദിഖ് തന്നെയാണ്. അറസ്റ്റ് സമയത്തും ദിലീപിനെ പിന്തുണച്ച് വന്നത് വിവാദങ്ങൾക്ക് കാരണമായിരുന്നു. ദിലീപുമായി ഇത്രയും അടുപ്പമുള്ള സിദ്ദിഖ് ദിലീപിനെതെതിരെ മൊഴി നൽകിയെന്നതും പ്രസക്തമാണ്.റിപ്പോർട്ടർ ചാനലാണ് മൊഴികൾ പുറത്ത് വിട്ടത്

സിദ്ദിഖിന്റെ മൊഴിയുടെ പൂർണരൂപം

ഞാൻ 1987 മുതൽ മലയാളസിനിമാ മേഖലയിൽ പ്രവർത്തിച്ച് വരികയാണ്. ഞാൻ മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറാണ്. സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്. 2017 ഫെബ്രുവരി 13 -ാം തീയതി രാവിലെ എന്റെ ഫോണിൽ ഞാൻ നോക്കിയപ്പോൾ നിർമ്മാതാവ് ആന്റോ ജോസഫിന്റെ നമ്പറിൽ നിന്നും രാത്രി സമയം ധാരാളം മിസ്ഡ് കോൾ കണ്ടിരുന്നു. തുടർന്ന് ഞാൻ പുലർച്ചെ 06.30 മണിയോടെ തിരിച്ച് വിളിച്ചപ്പോൾ അദ്ദേഹം ഫോൺ സംവിധായകൻ ലാലിന് കൊടുക്കുകയും ലാൽ ഉടൻ തന്നെ ലാലിന്റെ വീട്ടിലേക്ക് ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തു.siddique

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാൻ ഉടൻ തന്നെ ലാലിന്റെ വീട്ടിലെത്തിയപ്പോൽ ലാലിന്റെ കുടുംബാംഗങ്ങളും ലാലും നടി ആക്രമിക്കപ്പെട്ടതിന്റെ വിവരങ്ങൾ എന്നോട് പറഞ്ഞു. ഞാൻ നടിയെ സമാധാനിപ്പിച്ചു. പിന്നീട് നടി അവിടെ നിന്ന് പോയതിന് ശേഷം ലാലിന്റെ വീട്ടിൽ നിന്നും ഞാൻ മടങ്ങി. രണ്ട് ദിവസങ്ങൾ കഴിഞ്ഞ് ഈ സംഭവത്തെ സംബന്ധിച്ച് സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ ഞാനും ദിലീപും ഒരുമിച്ചാണ് പോയത്. യാത്രാമധ്യേ കാറിലിരുന്ന് താൻ നിരപരാധിയാണെന്നും തന്റെ പേര് ആവശ്യമില്ലാതെ ആരോപിക്കുകയാണെന്നും എന്നോട് പറഞ്ഞു.

ദിലീപും നടിയും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും മറ്റും മൂലമായിരിക്കും ദിലീപിനെ സംശയിക്കുന്നതെന്ന് ഞാൻ പറഞ്ഞു. 2013 ൽ മഴവിൽ അഴകിൽ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്സൽ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയിൽ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓർഗനൈസർ ആയിരുന്നു. റിഹേഴ്സൽ ക്യാമ്പിൽ വെച്ച് കാവ്യയെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു. അപ്പോൾ തന്നെ ഞാൻ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങൾ ഉണ്ടാക്കുന്നതെന്നും മേലിൽ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു.

ദിലീപും നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടൽ മൂലം സിനിമയിലെ നിരവധി അവസരങ്ങൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാൻ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോൾ ഇക്ക ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പിൽ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.

Top