തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സിനെ കൈപിടിച്ചുയര്‍ത്താന്‍ പുതിയ കൂട്ടുക്കെട്ടെത്തി. ചലച്ചിത്ര താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് എന്നിവര്‍ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സഹഉടമകളാകും. സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനുശേഷമാണ് പുതിയ തീരുമാനങ്ങള്‍ പുറത്തുവിട്ടത്.
ലഹരിക്കും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ 60 ശതമാനം ഓഹരി സഹ ഉടമകള്‍ക്ക് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.
കേരളത്തില്‍ ഒരു റസിഡെന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കാന്‍ പദ്ധതിയിടുന്നതായും സച്ചിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍ ബ്ലാസ്റ്റേഴ്സിന്റെ 80 ശതമാനം ഓഹരികള്‍ പ്രസാദ് ഗ്രൂപ്പിന്റെ പക്കലും 20 ശതമാനം ഓഹരി സച്ചിന്റെ പക്കലുമാണുള്ളത്. ബ്ലാസ്റ്റേഴ്സില്‍ സച്ചിന് 40 ശതമാനം ഓഹരിയാണുള്ളത്. ബാക്കി ഓഹരികള്‍ കൈവശമുണ്ടായിരുന്ന പി.വി.പി. ഗ്രൂപ്പ് ആദ്യ സീസണ്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഈ ഓഹരികള്‍ സൂപ്പര്‍ താരങ്ങള്‍ വാങ്ങുമെന്നാണ് സൂചന.