റെഡ് കാര്‍പ്പറ്റില്‍ ചുവടുവെച്ച് ഐശ്വര്യ റായ്; കാന്‍ ഫിലിം ഫെസ്റ്റിവല്ലില്‍ ഇത്തവണയും ഐശ്വര്യ തിളങ്ങി

Aiswarya

ഇത്തവണയും കാന്‍ ഫിലിം ഫെസ്റ്റിവല്ലില്‍ ശ്രദ്ധനേടിയത് ബോളിവുഡ് സുന്ദരിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ് തന്നെ. റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ തിളങ്ങി നിന്നു. മുത്തുകള്‍ പിടിപ്പിച്ച ഗൗണ്‍ പോലുള്ള വസ്ത്രം ധരിച്ചാണ് ഐശ്വര്യ ചുവന്ന പരവതാനിയില്‍ ചുവടുവെച്ചത്.

ചന്ദന കളറുള്ള വസ്ത്രത്തില്‍ വെള്ളക്കല്ലുകള്‍ പതിപ്പിച്ച വസ്ത്രത്തില്‍ ഐശ്വര്യയെ കാണാന്‍ ഒരു വെണ്ണക്കല്‍ ശില്‍പ്പം പോലെയായിരുന്നു. ചുറ്റും കൂടി നിന്നവരുടെ ശ്രദ്ധ മുഴുവന്‍ ഐശ്വര്യ റായിലായിരുന്നു. വസ്ത്രത്തിലും സൗന്ദര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ഐശ്വര്യ എല്ലാ വര്‍ഷവും കാനില്‍ വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ash

ഇത് 15 ആം തവണയാണ് ഐശ്വര്യ കാനില്‍ പങ്കെടുക്കുന്നത്. പുതിയ ചിത്രം സരബ്ജിത്തിന്റെ പ്രൊമോഷന്‍ തിരക്കുകള്‍ മാറ്റിവെച്ചാണ് ഇത്തവണ ആഷ് എത്തിയിരിക്കുന്നത്. മകള്‍ ആരാദ്യയും ആഷിനൊപ്പമുണ്ടായിരുന്നു.

Top