ഭര്‍ത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആര്യ പൊട്ടിത്തെറിച്ചു; അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കുന്നെന്ന് താരം

പരസ്പരം വിട്ടുപിരിയുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്ന് മനസിലാക്കി വിവാഹബന്ധം പേര്‍പെടുത്തുന്ന ദമ്പതിമാരാണ് ഇന്ന് കൂടുതലും. ഇത്തരത്തില്‍ ബന്ധം വേര്‍പെടുത്തിയവരാണ് നടിയും അവതാരകയുമായ ആര്യയും ഭര്‍ത്താവും. എന്നാല്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ നടി പൊട്ടിത്തെറിച്ചു. സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങളാണ് ആര്യയെ ചൊടിപ്പിച്ചത്. ഭര്‍ത്താവിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിക്കാന്‍ കാരണമായതെന്ന് ആര്യ പറയുന്നു.

‘നിങ്ങള്‍ എല്ലാവരും എന്റെ സ്വകാര്യ ജീവിതം ചികഞ്ഞു കൊണ്ടിരിക്കുന്നത് കൊണ്ടു മാത്രമാണ് താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഞാനൊരു സിംഗിള്‍ മദറാണ്. കുറച്ചു നാളുകളായി ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഞങ്ങള്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാണ് ഞങ്ങളുടെ കുഞ്ഞിനെ വളര്‍ത്തുന്നതും. സഹികെട്ടാണ് എനിക്ക് ഈ കാര്യങ്ങള്‍ പറയേണ്ടി വരുന്നത്’- ആര്യ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘എന്റെ മകള്‍ റോയയുടെ അച്ഛനെ ഈ പോസ്റ്റില്‍ ഞാന്‍ ടാഗ് ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു. അദ്ദേഹവും കടന്നു പോകുന്ന സാഹചര്യങ്ങളെ കുറിച്ചും എനിക്കു ബോധ്യമുണ്ട്’. തന്നെയോ തന്റെ മകളെയോ മകളുടെ അച്ഛനെയോ അപമാനിക്കുന്ന തരത്തിലുളള കമന്റുകള്‍ കുറ്റകരവും ആ പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യുമെന്നും ആര്യ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Top