കുഞ്ഞാറ്റ അമ്മയോളം വളര്‍ന്നല്ലോ എന്ന് ആരാധകര്‍; നടി ഉര്‍വശി പങ്കുവെച്ച ചിത്രങ്ങള്‍ വൈറല്‍

നടി ഉര്‍വശി മലയാളികളുടെ സ്വകാര്യ സ്വത്ത് ആണ്. താരം സോഷ്യല്‍മീഡിയയില്‍ സജീവമല്ലെങ്ങിലും പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്. മകള്‍ കുഞ്ഞാറ്റയ്ക്ക് ഒപ്പമുള്ള ഫോട്ടോകളാണ് താരം ഇപ്പോള്‍ പോസ്റ്റ് ചെയ്തത്. ഒപ്പം ഉര്‍വശിയുടെ കുടുംബവും ഉണ്ട്. കുഞ്ഞാറ്റ അമ്മയോളം വളര്‍ന്നല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാര്‍ത്ഥ പേര്. നടന്‍ മനോജ് കെ ജയന്റെയും ഉര്‍വശിയുടെ മകളാണ് തേജ. നിലവില്‍ വിദേശത്ത് പഠിക്കുകയാണ് കുഞ്ഞാറ്റ.

2000ത്തില്‍ ആയിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും വിവാഹം. ഇരുവരും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിവാഹം. പിന്നീട് 2008ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. പിന്നീട് 2011ല്‍ മനോജ് കെ ജയനും ആശയും തമ്മില്‍ വിവാഹിതരായി. 2013ല്‍ ചെന്നൈയിലെ ബില്‍ഡറായ ശിവപ്രസാദുമായി ഉര്‍വശിയും വിവാഹം കഴിഞ്ഞു. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഇടയ്ക്ക് ഉര്‍വശിക്കൊപ്പവും താമസിക്കാറുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top