നടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഡിജിപിയും സംശയത്തിന്റെ നിഴലില്‍; പ്രതികള്‍ രക്ഷപ്പെട്ടത് ഡിജിപിയുടെ അറിവോടെ

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിടി തോമസ് എംഎല്‍എ രംഗത്ത്. പതികള്‍ രക്ഷപ്പെട്ടതില്‍ ഡിജിപിയുടെ പങ്കും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് അദ്ദേഹത്തെ ആരെങ്കിലും സ്വാധീനിച്ച് ചെയ്യിച്ചതാണെങ്കിലും കണ്ട് പിടിക്കണം.

മാതൃഭൂമി ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചയില്‍ പങ്കെടുത്താണ് സ്ഥലം എം എല്‍ എ കൂടിയായ പിടി തോമസ് ആഞ്ഞടിച്ചത്. സംവിധായകന്‍ ലാല്‍ ,രാത്രി പതിനൊന്ന് മണിക്ക് ബഹ്‌റയെ വിളിച്ചു വിവരം പറഞ്ഞുവെന്നാണ് മാധ്യമ പ്രവര്‍ത്തകരോടും തന്നോടും പറഞ്ഞിട്ടുള്ളത്. റേഞ്ച് ഐജിയേയും കമ്മീഷണറേയും ഡിജിപി വിവരം അറിയിച്ചിട്ടില്ലന്നാണ് മനസ്സിലാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രി 12.30ഓടെ ഐജി വിജയനെയും കമ്മീഷണറെയും താന്‍ വിളിച്ച് വിവരം പറയും വരെ ഏറ്റവും പ്രധാനപ്പെട്ട ഈ ഉദ്യോഗസ്ഥര്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ലന്നാണ് സംസാരത്തില്‍ നിന്ന് മനസ്സിലായതെന്ന് പിടി തോമസ് പറഞ്ഞു.തൃക്കാക്കര അസി.കമ്മീഷണറെയും മൂന്ന് പൊലീസുകാരെയും മാത്രമാണ് നടിയെ കാണാന്‍ ലാലിന്റെ വീട്ടില്‍ ചെന്ന തനിക്ക് കാണാന്‍ കഴിഞ്ഞത്.

ഡ്രൈവര്‍ മാര്‍ട്ടിനില്‍ സംശയം തോന്നി ഞങ്ങളാണ് അവനെ പിടിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. മാര്‍ട്ടിനെ ആശുപത്രിയില്‍ സുഖവാസത്തിന് കൊണ്ട് പോകുവാനായിരുന്നു പൊലീസ് നീക്കം നടത്തിയതെന്നും പിടി ആരോപിച്ചു. ള്‍സര്‍ സുനിയുടെ മൊബൈല്‍ ലൊക്കേഷന്‍ ഗാന്ധിനഗര്‍ ആണെന്നറിഞ്ഞിട്ടും പൊലീസിന് പ്രതിയെ പിടിക്കാന്‍ കഴിയാതിരുന്നത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

സംഭവത്തിനു ശേഷം നടപടികള്‍ വൈകിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് എറണാകുളത്ത് നിന്ന് രക്ഷപ്പെട്ട് പ്രതിക്ക് ആലപ്പുഴയിലും കോയമ്പത്തൂരിലുമെല്ലാം സഞ്ചരിക്കാന്‍ കഴിഞ്ഞത്.
ഡിജിപി ലോക് നാഥ് ബഹ്‌റ നല്ലൊരു മാനു പുലറേറ്ററാണെന്നും മുന്‍പ് എറണാകുളം കമ്മീഷണറായിരുന്ന കാലത്ത് തനിക്ക് ആ കാര്യം നേരിട്ട് ബോധ്യപ്പെട്ടതാണെന്നും പി ടി തോമസ് പറഞ്ഞു.

Top