കൊച്ചി:യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയ നടന്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റിന് അനുമതി അന്യോഷണ ഉദ്യോഗസ്ഥർക്ക് അനുമതി കിട്ടിയതായി സൂചന . അറസ്റ് ഇന്ന് നടന്നേക്കും.അതിനിടെ ദിലീപും നാദിർ_ഷായും മുൻ മുക്കൂർ ജാമ്യം തേടിയതായി സൂചന .
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയ പ്രതികളെ കുടുക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ പോലീസിന് ലഭിച്ചുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നീക്കങ്ങളുമായി മുന്നോട്ട് തന്നെയാണ് അന്വേഷണ സംഘം എന്നും അറിയുന്നു. ദിലീപിന്റെ വീടിന് മുന്നില്‍ നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് വൻ പുള്ളിയെ..!! അപ്രതീക്ഷിതം !! പ്രമുഖ നടന്‍ ഉള്‍പ്പെട ഉള്ളവരുടെ അറസ്റ്റിലേക്ക് പോലീസ് ഇന്നുതന്നെ കടക്കുമെന്നാണ് സൂചന. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം തെളിവുകള്‍ നിരത്തി അറസ്റ്റ് നടത്താനാണ് നീക്കം വൈകിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അറസ്റ്റിന് പോലീസ് മേധാവി അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.അറസ്റ്റ് നടന്നേക്കും നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയരായ നടന്‍ ദിലീപ്, മാനേജര്‍ അപ്പുണ്ണി, നാദിര്‍ഷ, കാവ്യ മാധവന്‍, കാവ്യയുടെ അമ്മ എന്നിവരെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അറസ്റ്റ് നടന്നേക്കുമെന്ന സൂചനയാണ് ഡിജിപിയും മാധ്യമങ്ങളോട് പങ്കുവെച്ചത്.
യുവനടിയെ ചോദ്യം
ചെയ്യും ഇവരെക്കൂടാതെ ദിലീപുമായി അടുത്ത ബന്ധമുള്ള യുവനടിയേയും ചോദ്യം ചെയ്യുമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസിന്റെ സംശയ മുനയില്‍ ഉള്ളവരോട് കൊച്ചി വിട്ട് പോകരുതെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.ജാമ്യത്തിന് പ്രശ്നം പ്രധാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ആയിരുന്നതിനാലാണ് ഇന്നലെ ചോദ്യം ചെയ്യലോ അറസ്‌റ്റോ നടക്കാഞ്ഞത് എന്നും വാര്‍ത്തകളുണ്ട്. അതേസമയം ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനകളുണ്ട്. കേസിലെ ഗൂഢാലോചന കേസില്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന ആളുകള്‍ക്കെതിരെ നിര്‍ണായക തെളിവായിരിക്കുന്നത് ഫോണ്‍ സംഭാഷണങ്ങളും നടിയുടെ ദൃശ്യങ്ങളും ആണെന്നാണ് വിവരം. പള്‍സര്‍ സുനി ജയിലില്‍ വെച്ച് നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോൺ രേഖകൾ ജയിലില്‍ വെച്ച് നാദിര്‍ഷയെ പള്‍സര്‍ സുനി വിളിച്ചതിന് പോലീസിന് രേഖകള്‍ ലഭിച്ചിട്ടുണ്ട്. മാത്രമല്ല നാദിര്‍ഷയുടെ ഫാന്‍സി നമ്പറില്‍ നിന്നും ജയിലേക്ക് കോള്‍ പോയതായും വാര്‍ത്തകളുണ്ട്. ഇവയെല്ലാം നല്‍കുന്ന സൂചന കൃത്യമാണ് ദൃശ്യങ്ങൾ നിർണായകം നടിയുടെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ സാധിച്ചതും കേസില്‍ നിര്‍ണായകമാണ്. ഈ മെമ്മറി കാര്‍ഡ് തേടി കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ജയിലിലെ ദൃശ്യങ്ങൾ അതേസമയം പള്‍സര്‍ സുനി തടവില്‍ കഴിഞ്ഞ കാക്കനാട്ടെ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് പരിശോധന.
അതേസമയം കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യക്ക് നിര്‍ദേശം നല്‍കി.മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരനായിരുന്ന ജിന്‍സണിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്.കൊച്ചിയില്‍ കാവ്യ താമസിക്കുന്ന സ്ഥലത്ത് അവരെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ആലുവയിലെ ദിലീപിന്റെ വസതിയില്‍ എത്തിയാണ് പൊലീസ് നിര്‍ദേശം നല്‍കിയത്.അതേസമയം, പോലീസിന്റെ ഇത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ദിലീപിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.കാവ്യ മാധവന്‍ , അമ്മ ശ്യാമള , ദിലീപ് , നാദിര്‍ഷ , അപ്പുണ്ണി എന്നിവരും ഒരു യുവ നടിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്ന് മൂന്ന് മണിക്ക് മുന്‍പ് തന്നെ ഹാജരാകണം എന്ന് പൊലീസ് അന്ത്യശാസനം നല്‍കി. ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ ചോദ്യം ചെയ്യലിനാണ് നടപടി. ഇന്നലെ ഹാജരാകാന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും നിസ്സഹകരിച്ചതിനാലാണ് അന്ത്യശാസനം നല്‍കിയത്. ഒരു കേസില്‍ സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് പതിവില്ല എങ്കിലും അന്ത്യശാസനം പാലിച്ചില്ലെങ്കില്‍ പൊലീസിന് അറസ്റ്റ് ചെയ്യാം.
പേര് സ്ഥിരീകരിക്കുന്നില്ല എങ്കിലും യുവ നടി മൈഥിലി ആണെന്നാണ് സൂചന. പീഡനം നടക്കുമ്പോള്‍ പള്‍സര്‍ സുനി പരാമര്‍ശിച്ച ഫ്ളാറ്റ് മൈഥിലിയുടേതാണെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. അത് സംബന്ധിച്ച തെളിവെടുക്കുകയാണ് ലക്ഷ്യം.കേസില്‍ പൊലീസിന് ലഭിച്ച ദൃശ്യങ്ങള്‍ നടിയെ ആക്രമിക്കുന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദൃശ്യത്തില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് തിരിച്ചറിഞ്ഞു. ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇതു തിരിച്ചറിഞ്ഞ് പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവായാണ് ദൃശ്യങ്ങളെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.