തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേ ഫോണ്‍ ചോരുമെന്ന് ഭയത്താൽ പോലീസ് . അന്വേഷണ വിവരം ഫാക്സ് വഴി അറിയിച്ചാല്‍ മതിയെന്ന് ഡി.ജി.പിയുടെ മുൻഎന്നറിയിപ്പെന്ന റിപ്പാർട്ട് .അതിനിടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളെ ഡി.ജി.പി ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു. ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്രകശ്യപിന്റെ നേതൃത്വത്തില്‍ ആലുവയില്‍ അന്വേഷണ സംഘം യോഗം ചേരുന്നതിനിടെയാണ് ഒരു ഉദ്യോഗസ്ഥനെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയത്. 48 മണിക്കൂറിനകം പ്രധാനപ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ബെഹ്റയെ അറിയിച്ചെന്നാണ് വിവരം.
അന്വേഷണ വിവരം ഫോണിലോ, ഇ-മെയിലിലോ കൈമാറാതെ ഫാക്സ് മുഖാന്തിരം മാത്രം റിപ്പോര്‍ട്ട് അറിയിച്ചാല്‍ മതിയെന്നും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് സംബന്ധിച്ച വിവരങ്ങളും അന്വേഷണ പുരോഗതിയും ഓരോ മണിക്കൂര്‍ ഇടവിട്ടും പൊലീസ് മേധാവിയെ അറിയിക്കണം. ഫോണ്‍വഴി വിവരങ്ങള്‍ ചോരാന്‍ സാധ്യതയുളളതിനാലാണ് ഉദ്യോഗസ്ഥനെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്.അന്വേഷണ സംഘത്തില്‍പ്പെട്ടവര്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ 120 ചോദ്യങ്ങളാണ് ദിലീപിനോടും നാദിര്‍ഷായോടും അന്വേഷണ സംഘം ചോദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐ.ജി ദിനേന്ദ്രകശ്യപിന്റെ നേതൃത്വത്തിലാണ് ചോദ്യാവലി തയ്യാറാക്കിയതെന്ന് എ.ഡി.ജി.പി ബി സന്ധ്യയും വ്യക്തമാക്കിയിരുന്നു.
48 മണിക്കൂറിനകം പ്രധാനപ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
Tags: actress attack