നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. പോലീസ് പറയുന്നത് പ്രകാരം ആണെങ്കില്‍ അത്രയും ഹീനമായ ഒരു കുറ്റകൃത്യം ആയിരുന്നു നടപ്പിലാക്കാന്‍ പദ്ധതിയിട്ടിരുന്നത്. കൂട്ട ബലാത്സംഗം നടത്തി ദൃശ്യങ്ങൾ പകർത്താനായിരുന്നു ദിലീപ് ക്വട്ടേഷൻ നൽകിയതത്രെ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം മഞ്ജു വാര്യരെ അറിയിച്ചത് നടി ആയിരുന്നു. ഇതാണ് ദിലീപിന്റെ വൈരാഗ്യത്തിന് പിന്നില്‍ എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ക്വട്ടേഷന്‍ നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ നടിയുടെ വിവാഹം തീരുമാനിച്ചതോടെയാണ് പെട്ടെന്ന് നടപ്പിലാക്കാന്‍ പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടതത്രെ. അതി ക്രൂരമായ കാര്യങ്ങള്‍ ആണ് ദിലീപ് ആവശ്യപ്പെട്ടത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്തായാലും അത്രയും ക്രൂരത നടിക്ക് അനുഭവിക്കേണ്ടി വന്നില്ല. കൂട്ട ബലാത്സംഗം നടത്തി, അതിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ആയിരുന്നു ദിലീപ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇത് ശരിയാണെങ്കില്‍ കേരള സമൂഹം ഒരിക്കലും ദിലീപിന് മാപ്പ് നല്‍കില്ല. പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം പോലീസ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയിട്ടുള്ളത്. ഹണി ബീ- 2 വിന്റെ ചിത്രീകരണം നടക്കുമ്പോള്‍ ഗോവയില്‍ വച്ച് നടിയെ ആക്രമിക്കാന്‍ ആയിരുന്നു പദ്ധതിയിട്ടിരുന്നത് എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ആ സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നു. എന്നാല്‍ അവിടെ വച്ച് ഇത് നടന്നില്ല. ടെമ്പോ ട്രാവലറിന് ഉള്ളില്‍ വച്ച് നടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു ലക്ഷ്യം വച്ചത്. അതിന് വേണ്ടി വാഹനത്തിന്റെ ഉള്ളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ വരെ നടത്തിയിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ട്രാവലറിനുള്ളിൽ കൂട്ട ബലാത്സംഗം നടത്തി ദൃശ്യങ്ങള്‍ പകര്‍ത്തുക എന്ന ലക്ഷ്യം പക്ഷേ, ഗോവയിൽ വച്ച് നടന്നില്ല. കൊച്ചിയിലേക്കുള്ള യാത്രക്കിടെ നടിയുടെ കാറില്‍ വച്ച് തന്നെ ആയിരുന്നു ക്രൂരമായ ആക്രമണം നടന്നത്. എന്നാല്‍ ദിലീപ് ആവശ്യപ്പെട്ടതുപോലെയുള്ള കൂട്ട ബലാത്സംഗം നടന്നില്ല. എന്നാല്‍ മറ്റ് കാര്യങ്ങള്‍ എല്ലാം അതുപോലെ തന്നെ പാലിക്കപ്പെട്ടു എന്നാണ് പറയുന്നത്.
നടിയെ എങ്ങനെ ആക്രമിക്കണം എന്നും ദൃശ്യങ്ങള്‍ പകര്‍ത്തണം എന്നും പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു എന്നാണ് പറയുന്നത്. വിവാഹനിശ്ചയത്തിന് അണിയിച്ച മോതിരം വീഡിയോയില്‍ പതിയണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. മുഖവും വീഡിയോയില്‍ പകര്‍ത്തണം എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഒരു ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ആണത്രെ ആക്രമിക്കപ്പെട്ട നടി മഞ്ജു വാര്യര്‍ക്ക് നല്‍കിയത്. ഇതാണ് ദിലീപിന് നടിയോട് കടുത്ത വൈരാഗ്യം തോന്നാന്‍ കാരണം എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കടുത്ത വൈരാഗ്യം ആയതോടെ നടിയെ സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ദിലീപ് ശ്രമിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നടിക്ക് അവസരം നല്‍കിയവരോടം ദിലീപ് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നത്രെ. തന്നെ മലയാള സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് പിന്നില്‍ ഒരു പ്രമുഖ നടന്‍ ആണെന്ന് നടി തന്നെ നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു.