നടിയെ ആക്രമിച്ച കേസില്‍ വിചാരണാ കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന്. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് ഹാജരായി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണാ കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വാദം പൂര്‍ത്തിയായ കേസില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും. നേരത്തെ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും വിചാരണാ കോടതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും വിചാരണ കോടതി മാറ്റണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. വിചാരണ കോടതി മുന്‍ വിധിയോടെയാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷനും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നില്‍ ഹാജരായി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രദീപ് കോട്ടത്തല നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതിയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്ന് ബേക്കൽ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകിയിരുന്നു.ദിലീപിനെതിരെ മൊഴികൊടുത്താല്‍ ജീവഹാനി ഉണ്ടാകുമെന്ന് ഭീഷണികത്തുകള്‍ ലഭിച്ചതോടെയാണ് മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ പൊലീസിന് പരാതി നല്‍കിയത്. ദിലീപിനുള്ള കത്ത് ജയിലിൽ പൾസർ സുനിക്കായി എഴുതി നൽകിയതു താനല്ലെന്നു മൊഴി മാറ്റിയാൽ സാമ്പത്തിക സഹായം നൽകുമെന്നു പറഞ്ഞ് നേരിട്ടും ഫോണിലും കത്തു വഴിയും സ്വാധീനിക്കാൻ ശ്രമമുണ്ടായി എന്നാണ് വിപിൻലാൽ പരാതിയിൽ പറയുന്നത്.

കാസർകോട്ടെത്തി വിപിൻലാലിന്റെ ബന്ധുവിനെ കണ്ട് മൊഴി മാറ്റാൻ ആവശ്യപ്പെട്ടതു പ്രദീപ് കോട്ടത്തലയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ജനുവരി 24നാണ് പ്രദീപ് ബേക്കലിലെത്തി വിപിൻലാലിന്റെ ബന്ധുവിനെ കണ്ടത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ, ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖ, അവിടെനിന്ന് കാസർകോട്ടേക്ക് സഞ്ചരിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി, കാസർകോട് നഗരത്തിലെ ജ്വല്ലറിയിലെ സിസിടിവി ദൃശ്യം തുടങ്ങിയവയാണ് പ്രദീപിലേക്ക് അന്വേഷണം എത്തിച്ചത്.

Top