കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് അനുകൂലമായി ചാനൽ ചർച്ചകളിൽ വാദിക്കുന്ന രാഹുൽ ഈശ്വറിനെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി. മലയാള സിനിമാ രംഗത്ത് എന്താണ് സംഭവിക്കുന്നത് എന്ന് രാഹുൽ ഈശ്വറിന് അറിയില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കുറേ വർഷങ്ങൾക്ക് മുൻപ് കാവ്യാ മാധവനെ കുറിച്ച് കുറ്റം പറഞ്ഞ രാഹുൽ ഇപ്പോൾ അവരെ പിന്തുണച്ച് സംസാരിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ നൃത്ത വേദികളില്‍ തിരികെ വരാനുണ്ടായിരുന്ന സാഹചര്യം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി. തന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും കയ്യില്‍ കാശില്ലെന്നും അതിനാല്‍ ഡാന്‍സ് ചെയ്‌തേ പറ്റൂവെന്നും മഞ്ജു തന്നോട് പറഞ്ഞതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ അനൂപിനെ മൊഴി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ പഠിപ്പിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മഞ്ജു വാര്യര്‍ മദ്യപാനിയായിരുന്നെന്നും ഡാന്‍സ് ചെയ്യാന്‍ പോകുന്നത് ചേട്ടന് ഇഷ്ടമല്ലെന്നും അഭിഭാഷകന്‍ അനൂപിനെ പഠിപ്പിക്കുന്നതായി ശബ്ദരേഖയില്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.
മഞ്ജു നൃത്തവേദികളില്‍ തിരിച്ചെത്തിയതുമായി ബന്ധപ്പെട്ട് ഒരുപാട് കഥകള്‍ ഇവര്‍ നിര്‍മ്മിക്കുന്നുണ്ട് എന്ന് തന്റെ ശ്രദ്ധയില്‍പ്പെട്ടു. പറയാതെ ഡാന്‍സ് പരിപാടിക്കായി മഞ്ജു പോയതെന്നും അതുകൊണ്ടാണ് ദിലീപിന് മഞ്ജുവിനോട് ദേഷ്യം വന്നതെന്നും അനൂപ് ഒരിടത്ത് പറയുന്നതായി കേട്ടിരുന്നു. ഇതില്‍ താനൊരു ദൃകസാക്ഷിയാണ്. അതിനാലാണ് തുറന്ന് പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മഞ്ജുവിന്റെ നൃത്തപരിപാടി ഉത്സവത്തിന്റെ ഭാഗമായി നടത്തണമെന്ന് ആവശ്യപ്പെട്ട് കരിക്കകം ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് സമീപിച്ചത്. അന്ന് മഞ്ജുവിനെ പരിചയമില്ലായിരുന്നു. ഗീതു മോഹന്‍ദാസിന്റെ കൈയ്യില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് മഞ്ജുവിനോട് കാര്യം പറയുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അന്ന് ദിലീപും മഞ്ജുവുമായി പ്രശ്‌നമുള്ളത് അറിയാവുന്നത് കൊണ്ടാണ് ദിലീപിനെ ബന്ധപ്പെടാതിരുന്നത്. മഞ്ജുവിനെ വിളിച്ച് ഡാന്‍സ് കളിക്കുമോ എന്ന് ചോദിച്ചു. എനിക്ക് കളിച്ചേ പറ്റുവെന്ന് മഞ്ജു മറുപടി നല്‍കി. സാമ്പത്തികമായി വളരെ പ്രശ്‌നത്തിലാണെന്നും അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണെന്നും മഞ്ജു പറഞ്ഞു. കൈയ്യില്‍ കാശില്ലെന്നും അതിനാല്‍ പരിപാടിക്ക് തയ്യാറാണെന്നും മഞ്ജു അറിയിച്ചു. പിന്നീട് നൃത്ത പരിപാടിയുടെ പ്രതിഫലമടക്കമുള്ള കാര്യങ്ങളില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവരും മഞ്ജുവും നേരിട്ടാണ് സംസാരിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഒരുപാട് കഥകളിവര്‍ നിര്‍മ്മിക്കുന്നുണ്ട് എന്നത് ഈ കുറഞ്ഞ ദിവസങ്ങളിലായി ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. കാരണം ഇവര്‍ തമ്മില്‍ സംസാരിച്ച കുറേ അധികം ശബ്ദങ്ങള്‍ പുറത്ത് വന്നിരുന്നു. പറയാതെ ഡാന്‍സിന് പോയി അതുകൊണ്ട് ഏട്ടന് ദേഷ്യം വന്നു എന്നുള്ള രീതിയില്‍ ഒരിടത്ത് പറഞ്ഞ് അനൂപ് കേട്ടിരുന്നു. ഇതില്‍ ഒരു വിഷയത്തില്‍ ഞാനൊരു ദൃക്സാക്ഷിയാണ്. ദൃക്സാക്ഷിയെന്ന് വച്ചാല്‍ ഞാനൊരു ഭാഗമാണ് ആ വിഷയത്തില്‍. എനിക്ക് മഞ്ജു വാര്യരെ ഒരു പരിചയവും ഇല്ല. ഒരു പ്രാവശ്യം എന്തോ കണ്ടിട്ടേയുള്ളു ആ സമയത്ത്. അപ്പോ എനിക്ക് മഞ്ജുവിനോട് ഒരു അടുപ്പവുമില്ല. ദിലീപുമായി നല്ല അടുപ്പമുണ്ടായിരുന്നു താനും.
അപ്പോ കരിക്കകം ക്ഷേത്രത്തില്‍ ഡാന്‍സ് കളിച്ചതിനെ കുറിച്ച് എവിടെയോ ഒരിടത്ത് ഞാന്‍ വായിച്ചു. അനൂപ് പറഞ്ഞതായിട്ട് വായിച്ചിരുന്നു. കരിക്കകം ക്ഷേത്ത്രിലുള്ളവര്‍ എന്നെയാണ് അന്ന് വിളിച്ചത്. എന്നെ വിളിച്ചിട്ട് പറഞ്ഞു മാം, നിങ്ങള്‍ എങ്ങനെയെങ്കിലും മഞ്ജു വാര്യരെ സംഘടിപ്പിച്ചു തരുമോ ഞങ്ങളുടെ ഉത്സവകാലത്ത് ഡാന്‍സിന് എന്ന്. ഞാന്‍ പറഞ്ഞു എനിക്കൊരു പരിചയവുമില്ലെന്ന്. അയ്യോ അങ്ങനെ പറയരുത് മാഡം എങ്ങനെയെങ്കിലും ശരിയാക്കിത്തരണമെന്ന് പറഞ്ഞു. ഞാന്‍ ഗീതു മോഹന്‍ദാസിനെയാണ് വിളിച്ചത്. എനിക്ക് മഞജു വാര്യരെ പരിചയം ഇല്ല. നമ്പറില്ല. അപ്പോ ഗീതു പറഞ്ഞു എന്റെ പൊന്നു ചേച്ചി, ചേച്ചിക്കെന്താ മഞ്ജുവിനെ വിളിച്ചാല്‍, ഞാന്‍ നമ്പര്‍ തരാം. ചേച്ചി മഞ്ജുവിനെ വിളിച്ച് നേരിട്ട് ചോദിക്കെന്ന്.റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.