ദിലീപിന്റെ ഭാര്യയായതുകാരണം തന്നെയും കേസില്‍ പ്രതിയാക്കാന്‍ നീക്കമെന്ന് ജാമ്യഹര്‍ജിയില്‍ കാവ്യ..മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ രമ്യാനമ്പീശനെ സമ്മര്‍ദ്ദത്തിലാക്കാനോ?വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി രമ്യ നമ്പീശനെതിരേ കേസിലെ പ്രതി മാര്‍ട്ടിന്‍ ആരോപണമുയര്‍ത്തിയത് താരത്തെ സമ്മര്‍ദത്തിലാക്കുന്നതിനുവേണ്ടിയുള്ള തന്ത്രമാണോയെന്നു സംശയം. ആക്രമിക്കപ്പെട്ട നടിയുടെ അടുത്തസുഹൃത്തായ രമ്യാ നമ്പീശന്‍ കേസിലെ സാക്ഷിയാണ്. ഇന്നലെ കേസിന്റെ വാദത്തിന്റെ ഭാഗമായി കോടതിയില്‍ ഹാജരാക്കാനായി പോലീസ് അകമ്പടിയോടെ ജയിലില്‍നിന്നു വരുമ്പോഴായിരുന്നു മാര്‍ട്ടിന്‍ മാധ്യമപ്രവര്‍ത്തകരോട് ആരോപണമുന്നയിച്ചത്.

നടിമാരായ മഞ്ജുവാര്യര്‍, രമ്യ നമ്പീശന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരേയാണ് പ്രതി മാര്‍ട്ടിന്‍ ആരോപണമുയര്‍ത്തിയത്. കേസില്‍ ദിലീപിനെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന താനടക്കമുള്ള നിരപരാധികളെ കുടുക്കിയതിന്റെ പ്രതിഫലമാണു മഞ്ജു വാര്യര്‍ക്കു മുംെബെയില്‍ ഫഌറ്റും ഒടിയന്‍ സിനിമയിലെ വേഷവുമെന്നും മാര്‍ട്ടിന്‍ ആരോപിച്ചു. ശ്രീകുമാര്‍ മേനോനും മഞ്ജുവാര്യര്‍ക്കും എതിരേ ദിലീപിന്റെ ഭാര്യ കാവ്യ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും സമാന പരാമര്‍ശങ്ങള്‍ ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ ഒരു പ്രധാന നേതാവിന്റെ മകനും ദിലീപിനെ കുടുക്കുന്നതില്‍ പങ്കുള്ളതായി കാവ്യയുടെ ജാമ്യഹര്‍ജിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിനൊപ്പം ദിലീപിന്റെ ഭാര്യയായതുകാരണം തന്നെയും കേസില്‍ പ്രതിയാക്കാന്‍ നീക്കമുണ്ടായിരുന്നുവെന്നും കാവ്യ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. മാര്‍ട്ടിന്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. കേസിലെ നിര്‍ണായകസാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ ശേഷം മാത്രം പ്രതികള്‍ക്കു ജാമ്യം ലഭിക്കുന്നതാണ് ഉചിതമെന്ന െഹെക്കോടതിയുടെ പരാമര്‍ശം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഉപദ്രവത്തിന് ഇരയായ നടി സ്വന്തം അഭിഭാഷകനെ നിയോഗിക്കാന്‍ സമര്‍പ്പിച്ച അപേക്ഷയും അന്നു പരിഗണിക്കും.martin -ramya nambeeshan

അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വീഡിയോ ദൃശ്യങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് ദിലീപ് ഹൈക്കോടതിയിൽ അറിയിച്ചു. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള നടന്‍റെ ഹർജി പരിഗണിക്കവെയാണ് പ്രതിഭാഗം ദൃശ്യങ്ങളിൽ കൃത്രിമത്വമുണ്ടെന്ന വാദം ഉയർത്തിയത്. ദൃശ്യങ്ങൾ അടങ്ങിയ സിഡി സീൽ ചെയ്ത കവറിൽ അല്ല പോലീസ് കോടതിയിൽ സമർപ്പിച്ചതെന്ന് ദിലീപിന്‍റെ അഭിഭാഷകൻ വാദിച്ചു.

പെൻഡ്രൈവിലെ ഡാറ്റയിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് വീണ്ടെടുക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയ പ്രതിഭാഗം അഭിഭാഷകൻ. ഇയർ ഫോൺ വച്ചാൽ പോലും വീഡിയോയിലെ ശബ്ദങ്ങൾ വേർതിരിച്ചു കേൾക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. പ്രതിഭാഗം അഭിഭാഷകരെ വിശ്വാസം ഇല്ലാത്തതിനാലാണോ ദൃശ്യങ്ങൾ കൈമാറാത്തതെന്നും അഭിഭാഷകൻ ആരാഞ്ഞു.

സന്തോഷ് മാധവൻ കേസിൽ പോലും ദൃശ്യങ്ങൾ പ്രതിഭാഗത്തിനു നൽകിയിരുന്നുവെന്നും അതിനാൽ ദൃശ്യങ്ങള്‍ നല്‍കണമെന്നുമായിരുന്നു ദിലീപിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. അതേസമയം പ്രതിഭാഗത്തിന്‍റെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തു. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടില്ലെന്നും. ദൃശ്യങ്ങളിൽ ദിലീപ് ചൂണ്ടിക്കാണിക്കുന്നതുപോലുള്ള സ്ത്രീ ശബ്ദമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

നടി ആക്രമണത്തിന് ഇരയാകുന്നതിന്‍റെ ദൃശ്യങ്ങൾ ദിലീപിന്‍റെ അഭിഭാഷകൻ എട്ട്‌ പ്രാവശ്യം കണ്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്‍റെ ഹർജി കേസിലെ വിചാരണ നീട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുകയും ചെയ്തു.
വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയോഗിക്കുക, രഹസ്യവിചാരണ നടത്തുക, നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതു തടയുക തുടങ്ങിയ ആവശ്യങ്ങളും നടി കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. കേസിലെ നാലാം പ്രതിയും ഒന്നാം പ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) അടുത്ത കൂട്ടാളിയുമായ കതിരൂര്‍ മംഗലശേരി വി.പി. വിജേഷിനു വേണ്ടി ഇന്നലെ പുതിയ അഭിഭാഷകന്‍ ഹാജരായി. ഒന്നാം പ്രതി സുനില്‍കുമാറും പുതിയ അഭിഭാഷകനെ തേടുന്നുണ്ട്. വിജേഷിന്റെ ജാമ്യാപേക്ഷയും കോടതി പിന്നീട് പരിഗണിക്കും.

Top