നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വിദേശത്തുനിന്ന് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യാന്‍ സാധ്യത

കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വിദേശത്തുനിന്ന് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യാന്‍ സാധ്യത പോലീസും മറ്റുള്ളവരും ഭയക്കുന്നു. അടുത്തിടെ വിദേശസന്ദര്‍ശനം നടത്തിയ ദിലീപിന്റെ സൃഹൃത്ത് മൊബൈല്‍ ഫോണിന്റെ സിം മാറ്റിയതായി പൊലീസിന് വിവരം ലഭിച്ചതായി സൂചന . ദിലീപിന്റെ ഒരു സുഹൃത്തുവഴി ആക്രമണം ചിത്രീകരിച്ച മൊബൈല്‍ വിദേശത്തേക്കു കടത്തിയതായും സംശയമുണ്ട്. ഈ ദൃശ്യങ്ങള്‍ വിദേശത്തുനിന്ന് ഇന്റര്‍നെറ്റില്‍ അപ്ലോഡ്ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് അത് തടയാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.പൊലീസ് അഭിഭാഷകനില്‍നിന്ന് പിടിച്ചെടുത്ത കാര്‍ഡില്‍ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ മായ്ച്ചതായി പൊലീസ് കരുതുന്നു. ഇവ വീണ്ടെടുക്കാന്‍ കോടതിയുടെ അനുമതിയോടെ ഫോറന്‍സിക് ലാബില്‍ അയക്കുമെന്ന് പൊലീസ് നൽകുന്ന സൂചന

നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു കരുതുന്ന മൊബൈല്‍ ഫോണിന്റെ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തത് പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു ജോസഫില്‍നിന്നാണ് . പ്രതീഷ് ചാക്കോയ്ക്കും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കും വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.ദിലീപിന്റെ ഔദ്യോഗിക വെബ്സൈറ്റും തിങ്കളാഴ്ചയോടെ അപ്രത്യക്ഷമായി. ദിലീപ് ഓണ്‍ലൈന്‍ (www.dileeponline. com) എന്ന സൈറ്റാണ് അപ്രത്യക്ഷമായത്. ദിലീപിന്റെ സഹോദരന്‍ അനൂപും ബന്ധുക്കളായ വെങ്കിട്ട സുനില്‍, സുരാജ് എന്നിവരും തിങ്കളാഴ്ച ആലുവ സബ്ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട് എം മുകേഷ് എംഎല്‍എ, ദിലീപിന്റെ ഉറ്റസുഹൃത്തായ അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരില്‍നിന്ന് അന്വേഷണസംഘം തിരുവനന്തപുരത്തെത്തി മൊഴിയെടുത്തു.actress-blurr9

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

അതേസമയം  കേസില്‍ അറസ്റ്റിലായ ഒന്നാംപ്രതി സുനില്‍കുമാറിനോട് (പള്‍സര്‍ സുനി) നടിയുടെ നഗ്നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പൊലീസിന് ലഭിച്ചെന്നാണു വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ലെന്നും മൊഴി നല്‍കിയതായാണ് സൂചന.നടിയുമായി ഉറ്റബന്ധത്തിലാണെന്ന് സുനി ധരിപ്പിച്ചിരുന്നു. എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്ന് സുനി ചോദിച്ചിരുന്നു. ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നു പറയണമെന്ന് ധാരണയുണ്ടാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ദിലീപ് നിസഹകരിക്കുമ്ബോഴും കൃത്യമായ ചോദ്യങ്ങളില്‍ കുടുക്കിയെന്നാണു പൊലീസ് നല്‍കുന്ന സൂചന.
സുനിയോടു നഗ്നചിത്രങ്ങള്‍ പക!ര്‍ത്താന്‍ ദിലീപ് ആവശ്യപ്പെട്ടു. നടിയുമായി അടുത്ത ബന്ധമുള്ളതിനാല്‍ നഗ്നചിത്രം എടുത്തുതരാമെന്നു സുനില്‍കുമാര്‍ ദിലീപിനോടു പറയുകയായിരുന്നു. മോര്‍ഫ് ചെയ്ത ദൃശ്യങ്ങളല്ല എന്നു തെളിയിക്കാനായി കഴുത്തിന്റെ ഭാഗം കൂടുതലായി ചിത്രീകരിക്കണമെന്ന് ദിലീപ് അങ്ങോട്ട് ആവശ്യപ്പെട്ടു. നടി പരാതി നല്‍കില്ല എന്ന ധാരണയിലാണ് പദ്ധതി തയാറാക്കിയതെന്നും പൊലീസിന് വിവരം ലഭിച്ചു.അതേസമയം, കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പള്‍സര്‍ സുനിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. 2011ല്‍ നടന്ന സംഭവത്തില്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിനു പിന്നാലെയാണ് എബിന്‍ കസ്റ്റഡിയിലായത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ വിശദാംശങ്ങള്‍ പുറത്ത്. അങ്കമാലി കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിലീപിന് വേണ്ടി അഭിഭാഷകന്‍ രാംകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.കുപ്രസിദ്ധ കുറ്റവാളിയും മുമ്പ് സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുമുള്ള ഒന്നാം പ്രതിയുടെ മൊഴിയില്‍ യാതൊരു അന്വേഷണവും നടത്താതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്യുകയും പ്രതി ചേര്‍ക്കുകയും ചെയ്തത്.ഒന്നാം പ്രതി ഒഴികെ മറ്റ് പ്രധാന സാക്ഷികളെയൊന്നും പ്രൊസിക്യൂഷന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.മറ്റ് രണ്ട് സാക്ഷികളായ പരാതിക്കാരിയേയും നടി മഞ്ജു വാര്യരേയും എ.ഡി.ജി.പി. ചോദ്യം ചെയ്തിരുന്നു. ഇവര്‍ പരാതിക്കാരന് ഒരിക്കലും സ്വാധീനിക്കാന്‍ സാധിക്കാത്ത സാക്ഷികളാണ്. അതു മാത്രവുമല്ല തനിക്കെതിരെയുണ്ടായ അക്രമത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമില്ലെന്ന് ഇരയായ നടി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതല്ലാതെ വേറെ തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ല. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും പരാതിക്കാരനെതിരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല.

 

Top