നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കിട്ടി…അന്വേഷണം അന്തിമഘട്ടത്തിലേക്ക്.ഐ.ജി. ദിനേന്ദ്ര കശ്യപ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അന്തിമഘട്ടത്തി.ഉടൻ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അറിയുന്നു.കേസിൽ ഇപ്പോൾ നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടായിരിക്കയാണ് ഓടുന്ന വാഹനത്തില്‍ നടിയെ പ്രതി പള്‍സര്‍ സുനി ശാരീരികമായി അപമാനിക്കുന്നതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലാണ് പോലീസ്.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയതോടെ അന്വേഷണം അന്തിമഘട്ടത്തിലെത്തി. പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അന്വേഷണച്ചുമതലയുള്ള ഐ.ജി. ദിനേന്ദ്ര കശ്യപ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. നിര്‍ണായകനീക്കങ്ങള്‍ അടുത്തദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. സിനിമാരംഗത്തുള്ള ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

തന്നെ സുനി ഉപദ്രവിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. നടിയെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏല്‍പിച്ചെന്നുമൊക്കെയാണ് ചോദ്യംചെയ്യലില്‍ സുനി ആദ്യം പറഞ്ഞിരുന്നത്. കൂട്ടുപ്രതിവഴി നടി കാവ്യാമാധവന്റെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനത്തിലേല്‍പ്പിച്ചെന്ന് പിന്നീട് പറഞ്ഞു. ഈ സ്ഥലങ്ങളിലൊക്കെ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെമ്മറികാര്‍ഡ് കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നടിയെ അപമാനിക്കുന്നതിന്റേതെന്നുസംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി സമ്മതിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയതെന്നുമുള്ള അനുമാനത്തിലാണ് പോലീസ്.കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു. അന്വേഷണപുരോഗതി വിലയിരുത്താന്‍ പോലീസ് ആസ്ഥാനത്ത് ഞായറാഴ്ച യോഗംവിളിച്ചിരുന്നു.suni-aloor

ക്രൈംബ്രാഞ്ച് നോര്‍ത്ത് സോണ്‍ ഐ.ജി. ദിനേന്ദ്ര കശ്യപിനോട് അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന് ബെഹ്റ നിര്‍ദേശിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍നടന്ന സംഭവത്തിലെ അന്വേഷണം ഇനിയും വൈകിക്കൂടെന്നും യോഗത്തില്‍ പോലീസ് മേധാവി പറഞ്ഞു.കേസ്ഡയറി വിളിച്ചുവരുത്തി പരിശോധിച്ച ഡി.ജി.പി., കേസന്വേഷണം ഇഴയുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി. കേസുസംബന്ധിച്ച്‌ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ദുരൂഹത തീര്‍ക്കണം. അന്വേഷണച്ചുമതല ഐ.ജി. ദിനേന്ദ്ര കശ്യപിനും മേല്‍നോട്ടം എ.ഡി.ജി.പി. ബി. സന്ധ്യക്കുമായിരിക്കും. കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും നിര്‍ദേശം നല്‍കി. തെളിവുകള്‍ ലഭിച്ചാല്‍ പ്രതിസ്ഥാനത്ത് എത്ര ഉന്നതനായാലും അറസ്റ്റുചെയ്യാമെന്ന് അന്വേഷണോദ്യോഗസ്ഥരോട് പോലീസ് മേധാവി നിര്‍ദേശിച്ചു.pulsar-dileep

ദിലീപിനെയും നാദിര്‍ഷയെയും ചോദ്യംചെയ്തതിന്റെ വിശദാംശങ്ങള്‍ ബെഹ്റ പരിശോധിച്ചു. ഇവരില്‍നിന്ന് സംശയങ്ങള്‍ ദൂരീകരിക്കത്തക്ക വിവരങ്ങള്‍ ലഭിച്ചില്ലെന്ന് അറിയുന്നു. സുനിയുമായിനടന്ന ചില ഫോണ്‍കോളുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിച്ചില്ല. ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടുപോകാനും ഇതുകാരണമായി.ആവശ്യമെങ്കില്‍ ഇരുവരെയും വീണ്ടും ചോദ്യംചെയ്യുന്നത് വൈകിക്കേണ്ടെന്ന് പോലീസ് മേധാവി നിര്‍ദേശിച്ചു. കേസന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നതായും ഈ ഘട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടെന്ന് സംശയിക്കുന്നവരുമായി സൗഹൃദത്തിലായിരുന്ന ഒരു മുന്‍ എസ്.പി. നിരീക്ഷണത്തിലാണ്. ഇദ്ദേഹം കേസില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരെ സഹായിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സുനിയെ പരിചയമില്ലെന്നാണ് ദിലീപ് പോലീസിനോട് പറഞ്ഞത്. ഇത് ശരിയാണോ എന്ന് അറിയാനുള്ള പരിശോധനകളിലാണ് പോലീസ്. ഫോണ്‍രേഖകളില്‍ വ്യക്തമായ സൂചനകള്‍ കിട്ടാത്തതിനാലാണ് ഇവര്‍ ഒന്നിച്ചുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിക്കുന്നത്.സുനി മൊഴികള്‍ മാറ്റിമാറ്റിപ്പറയുന്നത് കേസന്വേഷണം വഴിതെറ്റിക്കാനാണോയെന്നും സംശയമുണ്ട്.ശനിയാഴ്ച പറവൂരിനടുത്ത് ഒരു സ്ഥാപനത്തില്‍ പോലീസ് പരിശോധനനടത്തി. പ്രമുഖ നടിയുടെ സ്ഥാപനവുമായി ബിസിനസ് ബന്ധമുള്ളവരാണിതെന്ന് സൂചനയുണ്ട്.

Top