വളരെ മോശം അവസ്ഥയിലാണ് എന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആശുപത്രി കിടക്കയിൽ നിന്നും പറയുന്നു .എല്ലാവരും സുരക്ഷിതരായി ഇരിക്കണം എന്നും ഭാഗ്യലക്ഷ്മി പറയുന്നു .നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആശുപത്രിയില്‍. എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ് ഭാഗ്യലക്ഷ്മി. ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെയാണ് അസുഖ വിവരം ഭാഗ്യലക്ഷ്മി അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് നടി പങ്കുവച്ചത്.
മലയാളികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമാണ് ഭാഗ്യലക്ഷ്‌മി. സാമൂഹിക വിഷയങ്ങളിൽ ഒക്കെ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ് ഭാഗ്യലക്ഷ്‌മി.ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയുടെ ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ് . തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.
ചിത്രത്തിനൊപ്പം ‘വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം’ എന്നും ഭാഗ്യലക്ഷ്മി കുറിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ അസുഖം ഭേദമായി എന്ന് പറഞ്ഞു കൊണ്ടുള്ള പുതിയൊരു വീഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.
തന്റെ അസുഖത്തെ ചില മാധ്യമങ്ങള്‍ ആഘോഷമാക്കി എന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി സംസാരിച്ചത്. ”കേരളം മുഴുവന്‍ പനിച്ച് വിറയ്ക്കുന്ന കാഴ്ചയല്ലേ ഇപ്പോള്‍. എല്ലാവരും ഒന്ന് സൂക്ഷിച്ച് ഇരിക്കട്ടെ എന്ന് കരുതിയാണ് ഞാന്‍ അങ്ങനൊരു പോസ്റ്റ് ഇട്ടത്.”