ബോളിവുഡ് പ്രശസ്ത താരങ്ങളായ കരീന കപൂറും സെയ്ഫ് അലിഖാനും വിദേശത്താണെന്നും, കരീന വിശ്രമത്തിലാണെന്നും ഗോസിപ്പുകാര്‍ പുറത്തുവിട്ടിരുന്നു. കരീന ഗര്‍ഭിണിയാണെന്നാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍, വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ ഗര്‍ഭിണിയാണെങ്കില്‍ അറിയിക്കുമെന്നുമായിരുന്നു താരങ്ങള്‍ പ്രതികരിച്ചത്.
എന്നാല്‍, ഗോസിപ്പുകാരുടെ ഊഹം തെറ്റിയില്ല. കരീന ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവ് സെയ്ഫ് അലിഖാന്‍ പറഞ്ഞു. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് സെയ്ഫ്-കരീന താരദമ്പതികള്‍. കരീന ഗര്‍ഭിണിയാകുന്നത് തിരിച്ചടിയാകുന്നത് നിര്‍മാതാക്കള്‍ക്കാണ്. ഗര്‍ഭിണിയായതിനാല്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കുമെന്നുമാണ് കേള്‍ക്കുന്നത്.
സെപ്തംബര്‍ ആദ്യവാരം തന്നെ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന വീരേ ദി വെഡ്ഡിംഗ് പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഇടവേള എടുക്കുന്നത്. താരദമ്പതികള്‍ തന്നെയാണ് ഇടവേള എടുക്കുന്ന കാര്യത്തിലെ അനിശ്ചിതത്വം നീക്കേണ്ടത്. റിയാ കപൂറിന്റെ പുതിയ ചിത്രം സെപ്റ്റംബറില്‍ ആരംഭിക്കാനിരുന്നതാണ്. കരീന ഗര്‍ഭിണിയായ സാഹചര്യത്തില്‍ സിനിമയുടെ ചിത്രീകരണം നീട്ടിവയ്ക്കുമെന്നാണ് സൂചന. സോനം കപൂറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഗോല്‍മാല്‍ പരമ്പരയിലെ നാലാമത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് കരീന ഗര്‍ഭിണിയാണെന്ന ഗോസിപ്പ് പരന്നത്. 2008-ല്‍ പുറത്തുവന്ന ഗോല്‍മാല്‍ റിട്ടേണ്‍സിലും 2010-ല്‍ പുറത്തുവന്ന ഗോല്‍മാല്‍ 3-ലും കരീന അഭിനയിച്ചിരുന്നു. ഇതിന്റെ നാലാമത്തെ ഭാഗത്തു നിന്നും താരത്തെ ഒഴിവാക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അജയ്ദേവ് ഗണ്‍, തുഷാര്‍ കപൂര്‍, കുനാല്‍ ഖേമു എന്നിവര്‍ നാലാം ഭാഗത്തും ഉണ്ട്. നായികാ വേഷത്തിലേക്ക് ആലിയാ ഭട്ടിനെയോ ശ്രദ്ധാകപൂറിനെയോ പരിഗണിച്ചേക്കും എന്നും കേള്‍ക്കുന്നു.
അതിനിടയില്‍ വിവാഹിതയായതോടെ കരീനയ്ക്ക് മാര്‍ക്കറ്റ് കുറയുകയും ചെയ്തിട്ടുണ്ട്. നാല് വര്‍ഷം മുമ്പായിരുന്നു സെയ്ഫ്കരീന വിവാഹം. അമൃത സിംഗില്‍ നിന്ന് വിവാഹമോചിതനായ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ സാറ, ഇബ്രാഹിം എന്നീ രണ്ട് മക്കളുണ്ട്.