നല്ല റോളുണ്ട് എന്നു പറഞ്ഞാണ് വിളിക്കുന്നത്; പലരുടേയും ആവശ്യം മറ്റൊന്നാണ്; സിനിമയില്‍ വീണ്ടും തിരിച്ചെത്തിയ നടി പറയുന്നു

നടി സാധിക നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേയ്ക്കു തിരിച്ചു വരുകയാണ്. ബ്രേക്കിംഗ് ന്യൂസ് എന്ന ചിത്രത്തിനു ശേഷം ഇടവേളയെടുത്തു സാധിക സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ മടങ്ങി വരികയായിരുന്നു. സിനിമയിലേയ്ക്കു മടങ്ങി വരുന്നതിനുള്ള കാരണം സാധിക വ്യക്തമാക്കിയത് ഇങ്ങനെ. നല്ല റോളുണ്ട് എന്നു പറഞ്ഞാണു പലരും വിളിക്കുന്നത്. പലരുടേയും ആവശ്യം മറ്റൊന്നാണ്. സംവിധായകനു താല്‍പ്പര്യം ഉണ്ട് എന്നൊക്കെ തുറന്നു പറഞ്ഞു കളയും. സംവിധായകന്‍ പോലും ചിലപ്പോള്‍ അറിഞ്ഞു കാണില്ല. ഞാനൊക്കെ ലൊക്കേഷനില്‍ ഒറ്റക്കാണു പോകുന്നത്. നമ്മളെ നമ്മള്‍ തന്നെ നോക്കണം. എന്തുകൊണ്ടു സിനിമയിലേയ്ക്കു മടങ്ങി വരുന്നു എന്നു പലരും ചോദിക്കുന്നുണ്ട്. അതിനു വ്യക്തമായ കാരണങ്ങളുണ്ട്. അതിലും പ്രധാനം സിനിമ കൂടുതല്‍ സ്ത്രീ സുരക്ഷയ്ക്കു പ്രധാന്യം കൊടുത്തു തുടങ്ങി എന്ന തോന്നലാണ് എന്നും സാധിക പറയുന്നു.

Top