എല്ലാം സഹിക്കുകയാണ്, ബാങ്ക് ബാലന്‍സ് ഉണ്ടായിരുന്നെങ്കില്‍ പ്രതികരിക്കാമായിരുന്നെന്ന് പ്രശസ്ത നടി സിമ ജി നായര്‍

സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് നടി സീമ ജി നായര്‍. വേഷങ്ങളില്‍ നിന്നും പുറത്താക്കുന്ന നടപടിയെക്കുറിച്ചാണ് സീമ പറയുന്നത്. വേഷം ഉണ്ട് എന്നു പറഞ്ഞ് വിളിക്കുകയും സിനിമ തുടങ്ങുമ്പോള്‍ മറ്റൊരാളെ കൊണ്ട് അഭിനയിപ്പിക്കുകയും ചെയ്യുന്ന പ്രവണ മലയാള സിനിമയില്‍ ഉണ്ട്.

അടുത്തകാലത്തു ചില ഓഫറുകള്‍ വന്നിരുന്നു. ഡേറ്റും നല്‍കി ഷൂട്ടിങ് തുടങ്ങിയപ്പോള്‍ പുറത്തായി. വിഷമം തോന്നി. പരാതിപ്പെടാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല. എന്തെങ്കിലും പറയുകയോ പ്രതികരിക്കുകയോ ചെയ്താല്‍ വീട്ടില്‍ ഇരിക്കേണ്ടിവരും. സീമ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാം സഹിക്കുകയാണ്. അഭിനയം അല്ലാതെ വേറെ തൊഴില്‍ അറിയില്ല. ബാങ്ക് ബാലന്‍സോ വസ്തുക്കളോ ഉണ്ടായിരുന്നു എങ്കില്‍ പ്രതികരിച്ചേനെ. എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ ആരും വിളിക്കില്ല. ഇത്തരം പ്രശ്നങ്ങള്‍ കണ്ടില്ല എന്നു നടിച്ചു ജീവിക്കുന്ന ധാരാളം പേര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട് എന്നും സീമ പറയുന്നു.

അമ്മ നാടക നടിയായിരുന്നു. അമ്മയില്‍ നിന്നാണ് എനിക്ക് അഭിനയ വാസന ലഭിച്ചത്. പതിനേഴാം വയസ്സു മുതല്‍ ഞാന്‍ അഭിനയം തുടങ്ങിയതാണ്.

കുടുംബത്തിനു എത്ര തന്നെ പ്രാധാന്യം കൊടുക്കുന്നുവോ അത്ര തന്നെ പ്രാധാന്യം അമ്മ അഭിനയത്തിനും കൊടുത്തിരുന്നു. അതുപോലെ തന്നെയാണ് ഞാനും. നാടകത്തിന്റെ തട്ടില്‍ കിടന്ന് മരിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്റെ മകന്‍ കുഞ്ഞായിരുന്നപ്പോള്‍ ഹാര്‍ട്ടിനു ഓപ്പറേഷന്‍ വേണ്ടി വന്നു. ആശുപത്രിക്കിടക്കയില്‍ മോന്‍ കിടക്കുമ്പോഴും ചെയ്യുന്ന തൊഴിലിനോടുളള ആത്മാര്‍ഥത കൈവിട്ടില്ല. ഞാന്‍ അഭിനയിക്കാന്‍ പോയി.

ഓരോ സീന്‍ കഴിയുമ്പോഴും ചെറായില്‍ നിന്ന് അമൃത ആശുപത്രിയിലേക്ക് ഓടിയെത്തും. കുറച്ച് സമയം അവനോടൊപ്പം ചിലവഴിക്കും. അന്നവനു നാലുവയസ്സേയുളളൂ. അമ്മയുടെ സാമിപ്യം പൂര്‍ണ്ണമായും ആഗ്രഹിക്കുന്ന സമയം. കുഞ്ഞിനോടൊപ്പം മുഴുവന്‍ സമയം ചിലവഴിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ടെങ്കിലും അത് സാധിച്ചില്ല.

അവന്റെ ചെറിയ ചെറിയ പിടിവാശികളും കുസൃതികളും കാണുമ്പോള്‍ എന്റെ ഉളള് പിടഞ്ഞിട്ടുണ്ട്. ഡോക്ടറോടും, നഴ്‌സുമ്മാരോടും പറഞ്ഞിട്ട് ചേച്ചിമാരെ ഏല്പ്പിച്ച് ഞാന്‍ വീണ്ടും ഷൂട്ടിനു പോകും. നെഞ്ചുപൊട്ടുന്ന വേദനയോടെ ക്യാമറയ്ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഉളളിലെ വിഷമം മുഖത്തു വരാതിരിക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. പത്മരാജന്റെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയായിരുന്നു സീമ ക്യാമറയ്ക്കു മുന്നില്‍ എത്തിയത്.

Top