
കൊച്ചി: താരങ്ങളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് തുടങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ. കാവ്യ മാധവന്റെ പേരില്‍ ഫേസ്ബുക്ക് ഉണ്ടാക്കി ഉപയോഗിച്ചയാളെ പോലീസ് പിടികൂടി. പന്തളം സ്വദേശി അരവിന്ദ് ബാബുവാണ് കൊച്ചിയില്‍ അറസ്റ്റിലായത്.
തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പ്രചരിക്കുന്നുണ്ടെന്നറിഞ്ഞ കാവ്യ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൊച്ചി സിറ്റി സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. നടിയുടെ ചിത്രവും പേരും ഉപയോഗിച്ചതിന് പുറമേ അപകീര്‍ത്തികരമായ പോസ്റ്റുകളും അശ്ലീലചുവയുള്ള കമന്റുകളും പ്രതി വ്യാജ പ്രൊഫൈലിലൂടെ നിരന്തരം പ്രചരിപ്പിച്ചിരുന്നു. നാല് വര്‍ഷമായി ഇയാള്‍ കാവ്യയുടെ പേരില്‍ ഫേസ്ബുക്ക് പേജ് ഉപയോഗിക്കുകയായിരുന്നു.
നടിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയ സൈബര്‍ സെല്‍ 12-ഓളം വ്യാജ പ്രൊഫൈലുകള്‍ കാവ്യാ മാധവന്റേതായി കണ്ടെത്തിയിരുന്നു. മറ്റ് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും പ്രതികള്‍ ഉടനെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.