നടിയെ തട്ടിക്കൊണ്ട് പോയ കേസ്സില്‍ ഒരാള്‍ കൂടി പിടിയില്‍; മണികണ്ഠന്‍ അറസ്റ്റിലായത് പാലക്കാടുള്ള ഒളി സങ്കേതത്തില്‍ നിന്ന്

നടിയെ തട്ടിക്കൊണ്ട് പോയ കേസ്സിലെ ഒരു പ്രധാന പ്രതി കൂടി പിടിയില്‍. മണികണ്ഠനെയാണ് പാലക്കാടുള്ള ഇവരുടെ ഒളിസങ്കേതത്തില്‍ നിന്ന് പോലീസ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. മുഖ്യ പ്രതിയായ പള്‍സര്‍ സുനി ഇപ്പോഴും ഒളിവില്‍ തന്നെയാണ്.

ഓടുന്ന വാഹനത്തിനുള്ളില്‍ അതിക്രമത്തിന് ഇരയായ നടി, സംഭവത്തിനു പിന്നിലെ ക്വട്ടേഷന്‍ സാധ്യതയെക്കുറിച്ച് അന്വേഷണ സംഘത്തിനു വ്യക്തമായ സൂചന നല്‍കി. കൂടുതല്‍ വിശദാംശങ്ങള്‍ പള്‍സര്‍ സുനിയുടെ ഒരു മാസത്തെ ടെലിഫോണ്‍ സംഭാഷണ രേഖകള്‍ പരിശോധിക്കുമ്പോള്‍ അറിയാന്‍ കഴിയുമെന്ന് പോലീസ് പറഞ്ഞു. അതിക്രമത്തിനു ശേഷം കേസിലെ പ്രതികളിലൊരാള്‍ ഫോണില്‍ ആരെയോ വിളിച്ചു നടന്ന കാര്യങ്ങള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടയില്‍ പള്‍സര്‍ സുനിയുടെയും മറ്റ് രണ്ട് പേരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ഇവര്‍ക്ക് വക്കീലിനെ കാണാനായത് പോലീസിന്‍രെ വീഴച്ചയാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. പോലീസ് ഈ കേസ്സില്‍ കാര്യമായ വീഴ്ച്ച വരുത്തി. പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വളരെ മുമ്പ് തന്നെ പള്‍സര്‍ സുനി അടക്കമുള്ളവരെ പിടികൂടാനാകുമായിരുന്നു.

സിനിമാ നിര്‍മാണ കമ്പനിയുടെ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനാണ് അതിക്രമത്തിന് ഒത്താശ ചെയ്തത്. പണത്തിനു വേണ്ടിയാണു നടിയുടെ യാത്രാ വിവരം ചോര്‍ത്തിയതെന്നു മാര്‍ട്ടിന്‍ സമ്മതിച്ചു. സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുക്കുമ്പോള്‍ അവിടെയെത്തിയ നിര്‍മാതാവിന്റെ ഫോണില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതി സുനിലുമായി സംസാരിച്ചിരുന്നു. പിറ്റേന്നു സുനില്‍ ഈ ഫോണ്‍ കറുകുറ്റിയിലെ അഭിഭാഷകനെ ഏല്‍പിച്ചാണു കടന്നു കളഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു വേണ്ടിയുള്ള വക്കാലത്തിലും പ്രതി ഒപ്പിട്ടതായാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. ഫോണ്‍ ആലുവ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

അതിക്രമത്തിനു ശേഷം ഈ ഫോണിലേക്കു സുനിലിനെ വിളിച്ച മൂന്നു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ പുന്നപ്ര സ്വദേശിയുടെ പക്കല്‍ നിന്നു പണം വാങ്ങിയ സുനില്‍ കൊല്ലത്തേക്കാണു നീങ്ങിയതെന്നു പൊലീസ് പറയുന്നു. നടിയെ കാക്കനാട് വാഴക്കാലയില്‍ മോചിപ്പിച്ച ശേഷം കടന്നു കളഞ്ഞ സുനിലും കൂട്ടാളികളും നഗരത്തിലെ ഫ്‌ലാറ്റില്‍ തങ്ങി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടയിലാണു നിര്‍മാതാവിന്റെ ഫോണില്‍ പൊലീസിനോടു സംസാരിക്കേണ്ടി വന്നത്. അപ്പോള്‍ തന്നെ ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ അറസ്റ്റിലായ കേസിലെ പ്രതികള്‍ വടിവാള്‍ സലിമിനെയും പ്രദീപിനെയും അന്വേഷണ സംഘം ആലുവ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top