താന്‍ സന്തോഷവതിയാണ്; വിവാഹ മോചനത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് മേഘ്‌ന വിന്‍സെന്റ്…

താൻ സന്തോഷവതിയാണ് എന്നാണു ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമായ മേഘ്‌ന വിന്‍സെന്റ് പറയുന്നത് .മേഘ്‌ന വിന്‍സെന്റിന്റെ വിവാഹമോചന വാര്‍ത്ത അടുത്തിടെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോളിതാ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മേഘ്‌നയുടെ വിവാഹമോചനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയത്. എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മേഘ്‌ന

തന്റെ യുട്യൂബ് ചാനലിന് 50000 സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞതിന്റെ ഭാഗമായി കമന്റില്‍ വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവെയായിരുന്നു മേഘ്‌നയുടെ മറുപടി. ”വിവാഹമോചനത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മേഘ്‌ന എന്താണ് ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്നും എന്താണ് വിവാഹ ബന്ധത്തില്‍ സംഭവിച്ചതെന്നുമാണ് പലര്‍ക്കും അറിയേണ്ടത് ”കുറേ പേര്‍ ചോദിച്ചത് വിവാഹമോചനത്തെക്കുറിച്ചാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അത് അവസാനിച്ചു. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് നമ്മള്‍ പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതേക്കുറിച്ച് കുറേ വിവാദങ്ങള്‍ വരുന്നുണ്ടല്ലോ, ചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേര്‍ ചോദിക്കുന്നുണ്ട്.

ഞാനെന്തിനാ ഇതിനൊക്കെ മറുപടി നല്‍കുന്നത് ? ഞാനിതിനെ കുറിച്ച് അഭിമുഖത്തിലോ ഒന്നിലും കമ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. കഴിഞ്ഞു പോയി കാര്യത്തെക്കുറിച്ച നമ്മള് ടെന്‍ഷന്‍ അടിക്കണ്ട ആവശ്യമില്ല എന്നെനിക്കു തോന്നി” മേഘ്‌ന വ്യക്തമാക്കുന്നു.ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആലോചിക്കാതെ ഈ നിമിഷത്തില്‍ സന്തോഷത്തോടെയും സമാധാനത്തെടെയും ജീവിതം നയിക്കുക എന്നതാണ് ഇപ്പോഴത്തെ നയം എന്നും മേഘ്‌ന വ്യക്തമാക്കി.

അമ്മ, മുത്തശ്ശി എന്നിവരെക്കുറിച്ചും മേഘ്‌ന വിഡിയോയില്‍ സംസാരിച്ചു. വിഡിയോക്ക് സ്‌നേഹം അറിയിച്ചു വരുന്ന കമന്റുകള്‍ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ടെന്ന് താരം പറഞ്ഞു.ഒരു മാസം മുന്‍പാണ് യുട്യൂബ് ചാനല്‍ ആരംഭിച്ചത്. ലോക്ഡൗണായി വീട്ടിലിരുന്ന് മടുത്തപ്പോഴാണ് ഇങ്ങനെയൊരു ചാനല്‍ തുടങ്ങാന്‍ മേഘ്‌ന തീരുമാനിക്കുന്നത്.പാചകം, നൃത്തം, ബ്യൂട്ടി ടിപ്‌സ്, മോട്ടവേഷനല്‍ സ്റ്റോറീസ് എന്നിവയാണ് ചാനലിലൂടെ മേഘ്‌ന പങ്കുവയ്ക്കുന്നത്. വളരെ ചുരുങ്ങിയ കാലയളവിലാണ് മേഘ്‌ന 50000 സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയത്.

വിവാഹത്തോടെ മേഘ്‌ന അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. എന്നാല്‍ മേഘ്‌നയും ബിനിനസുകാരനായ ഡോണും തമ്മിലുള്ള വിവാഹ മോചന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ഡോണ്‍ വീണ്ടും വിവാഹിതനായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയെയാണ് ഡോണ്‍ പുനര്‍ വിവാഹം ചെയ്തത്. അമ്മയ്‌ക്കൊപ്പം ചെന്നൈയില്‍ കഴിയുന്ന മേഘ്‌ന ഡോണിന്റെ വിവാഹ വാര്‍ത്തയോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ മേഘ്‌ന യൂട്യൂബ് ചാനലുമായി സജീവമാണ്

ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോകളെല്ലാം വൈറലാകുന്നുണ്ട്. അഴകേ…എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചുള്ള മേഘ്‌നയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇതിന് നിരവധി ആളുകളാണ് കമന്റുമായെത്തിയിരിക്കുന്നത്. താന്‍ സന്തോഷവതിയാണെന്നും ഈ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ലെന്നും ഇത്രയധികം പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പ്രേക്ഷകര്‍ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ആരാധകരുടെ കമന്റുകള്‍ക്ക് താരം മറുപടി പറഞ്ഞു.

Top