ഫഹദുമായുള്ള വിവാഹശേഷം നസ്രിയ എന്ന സുന്ദരികുട്ടിയെ മലയാള ചലച്ചിത്രത്തിനു നഷ്ടമായി എന്നു തന്നെ പറയാം. എന്നാല്‍, ഇരുവരുടെയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അതുമാത്രമല്ല, എല്ലാ ഷോകളിലും ഫഹദ് ഫാസില്‍ നസ്രിയയെ കൊണ്ടു പോകാറുമുണ്ട്.
നസ്രിയ ഒഴിവു സമയങ്ങളില്‍ ആരോടൊപ്പമാണ് കറങ്ങുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം. നസ്രിയയുടെ അടുത്ത സുഹൃത്ത് ആരാണ്? ഫേസ്ബുക്കില്‍ നസ്രിയ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ഇതുവരെ കാണാത്ത ഒരു മുഖം കണ്ടു. അത് മറ്റാരുമല്ല, ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ ആണ്. കൂളിംഗ് ഗ്ലാസില്‍ ശ്രദ്ധിച്ചു നോക്കിയാലാണ് ആളാരാണെന്ന് മനസിലാവുക.
പതിവു പോലെ തന്നെ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിനും ലഭിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിന് മുകളില്‍ ലൈക്ക് ചിത്രത്തിന് ലഭിച്ചു. വളരെ അടുത്ത സുഹൃത്തുക്കളാണ് നസ്രിയയും അമാലും. മിക്ക ദിവസങ്ങളിലും ഇരുവരും ഷോപ്പിംഗിന് എന്ന് പറഞ്ഞ് കറക്കമായിരിക്കുമെന്ന് ദുല്‍ഖറും ഫഹദും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു കറക്കത്തിനിടെ എടുത്തതാണ് ഈ ഫോട്ടോയുമെന്നാണ് സൂചന.