നാടന്‍ കഥാപാത്രങ്ങളും മോഡേണ്‍ കഥാപാത്രങ്ങളും അനായാസം കൈകാര്യം ചെയ്ത നടിയായിരുന്നു പത്മപ്രിയ. മലയാളികള്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ച പത്മപ്രിയ ഇപ്പോള്‍ എവിടെയാണ്. വിവാഹം കഴിഞ്ഞ് താരത്തെ പിന്നെയാരും കണ്ടിട്ടില്ല. എന്നാല്‍, പത്മപ്രിയ വീണ്ടും എത്തുകയാണ്, മലയാള ചലച്ചിത്രത്തിലേക്കല്ലെന്നു മാത്രം.
ഒരു ഹിന്ദി- ബംഗാളിച്ചിത്രത്തിലൂടെ പത്മപ്രിയ മടങ്ങിയെത്തുകയാണ്. ദ ഓര്‍ഫന്‍ എന്ന് പേരിട്ട ചിത്രത്തില്‍ നസിറുദ്ദീന്‍ ഷായുടെ മകന് വിവാന് ഷായാണ് നായകന്. ദേശീയ അവാര്‍ഡ് ജേതാവ് രഞ്ജന്‍ പലിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധായകന്റെ കുടുംബവുമായി ബന്ധപ്പെട്ട ആത്മകഥാംശമുള്ള ചിത്രമാണ് ദ ഓര്‍ഫന്‍ എന്ന് പത്മപ്രിയ പറയുന്നു. നായകന്റെ ആദ്യഭാര്യയുടെ വേഷത്തിലാണ് താനെന്നും കഥാപാത്രത്തെപ്പറ്റി അധികം വെളിപ്പെടുത്താനാകില്ലെന്നും പത്മപ്രിയ.
മാളവിക മോഹന്‍, കമാലിനി മുഖര്‍ജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അനിരുദ്ധ റോയിയുടെ അപരാജിത തുമി എന്ന ബംഗാളി ചിത്രത്തില്‍ നേരത്തെ പത്മപ്രിയ അഭിനയിച്ചിട്ടുണ്ട്. ബംഗാളിയും ഹിന്ദിയും തനിക്ക് വഴങ്ങുമെന്നും അതിനാല്‍ പേടിയൊന്നുമില്ലെന്നുമാണ് പത്മപ്രിയ പറയുന്നത്.