നടി രാധയ്ക്ക് ഗുണ്ടാത്തലവന്റെ വധഭീഷണി; നിര്‍മാതാവുമായുള്ള അടുപ്പമാണോ കാരണം?

ratha

നിര്‍മാതാവ് മുനിവേലുമായി അടുക്കരുതെന്ന് തെന്നിന്ത്യന്‍ നടി രാധയ്ക്ക് വധഭീഷണി. ‘നീ എന്നെക്കാള്‍ വലുതാണ് എന്നാണോ നിന്റെ തോന്നല്‍. നീ വെറും മൂന്നു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. വേണമെന്നുണ്ടെങ്കില്‍ നിന്റെ വീട്ടില്‍ ഞാന്‍ നിന്നെ കാണാം’ ഇങ്ങനെയാണ് ഫോണ്‍ കോള്‍ സംഭാഷണം. ഇതിന്റെ ഓഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അടുപ്പം തുടര്‍ന്നാല്‍ കൊല്ലുമെന്നും ഗുണ്ടാത്തലവന്‍ വൈരം പറയുന്നു.

പുഴല്‍ ജയിലില്‍ കഴിയുന്ന വൈരം എന്ന ഗുണ്ടാത്തലവനാണ് തനിക്ക് നേരെ വധഭീഷണി ഉയര്‍ത്തിയിരിക്കുന്നതെന്ന് രാധ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാധയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈരത്തിന്റെ ഫോണ്‍കോള്‍ റെക്കോര്‍ഡ് ചെയ്ത് നടി പൊലീസിന് കൈമാറിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിര്‍മാതാവ് മുനിവേലുമായി അടുക്കരുതെന്നാണ് വൈരം ഫോണിലൂടെ രാധയോട് ആവശ്യപ്പെട്ടത്. രാധയും വിവാഹിതനായ മുനിവേലും തമ്മില്‍ അടുപ്പത്തിലാണെന്നാണ് ഗോസിപ്പ് കോളങ്ങളിലെ റിപ്പോര്‍ട്ട്. സുന്ദര ട്രാവല്‍സ് എന്ന സിനിമയിലൂടെയാണ് രാധ ശ്രദ്ധേയയായത്. അതേസമയം, ജയിലില്‍ കഴിയുന്ന വൈരത്തിന് എവിടെ നിന്നാണ് ഫോണ്‍ കിട്ടിയതെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Top