കത്രീന കെയ്ഫിന് എന്താണ് രോഗം; പിന്നാമ്പുറത്തെ വാതിലിലൂടെ ആരുടെയും കണ്ണില്‍പെടാതെ ആശുപത്രിയിലെത്തി

k

കത്രീന കെയ്ഫ് രഹസ്യമായി ആശുപത്രിയില്‍ പ്രവേശിച്ചെന്ന് റിപ്പോര്‍ട്ട്. മാധ്യമങ്ങളുടെ കണ്ണില്‍പെടാതെയാണ് കത്രീന ആശുപത്രിയില്‍ പ്രവേശിച്ചത്. ആരും അറിയാന്‍ പറ്റാത്ത എന്തോ രോഗം കത്രീനയ്ക്ക് പിടിപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നു. അതേസമയം, കത്രീന ചര്‍മ്മരോഗത്തിന് ചികിത്സ തേടിയാണ് എത്തിയതെന്നും പറയുന്നു.

മുംബൈയിലെ ആശുപത്രിയിലാണ് കത്രീന എത്തിയത്. ജഗ്ഗ ജസൂസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കത്രീന മൊറോക്കോയിലായിരുന്നു. അതിനിടെ മുംബൈയിലെത്തിയ കത്രീന പ്രശസ്ത ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളുടെ മുന്‍പില്‍പെടാതിരിക്കാന്‍ ആശുപത്രിയുടെ പിന്നാമ്പുറത്തെ വാതിലിലൂടെയാണ് താരം പ്രവേശിച്ചത്.

45 മിനിട്ടോളം ആശുപത്രിയില്‍ ചെലവഴിച്ചു. കാലാവസ്ഥയിലെ വ്യതിയാനം മൂലം ചര്‍മ്മത്തെ ബാധിക്കുന്ന ഏതോ രോഗം കത്രീനയെ പിടികൂടിയതായിട്ടാണ് ബോളിവുഡ് ഗോസിപ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം അല്‍പം ഗൗരവമുള്ളതാണെന്നാണ് സൂചനകള്‍.

Top