സ്ത്രീയെ ഒരു വസ്തുവായി കാണുന്നു; നഗ്നരംഗങ്ങളെക്കുറിച്ച് രാധിക ആപ്‌തെ പറയുന്നതിങ്ങനെ

parched

രാധിക ആപ്‌തെയുടെ നഗ്നരംഗങ്ങള്‍ വൈറലായതോടെ താരത്തിന് പ്രതികരിക്കാതിരിക്കാനായില്ല. പാര്‍ച്ചഡ് എന്ന സിനിമയിലെ രംഗങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രാധിക ആപ്‌തെ എല്ലാ തുറന്നുകാണിക്കുന്ന രംഗങ്ങളാണ് വൈറലായത്. എന്നാല്‍ അതൊരു തെറ്റായി താരത്തിന് തോടന്നിയിട്ടില്ല. രാധിക പറയുന്നതുകൂടി കേള്‍ക്കൂ.

എനിക്കു പറയാനുള്ളത് ആ ചിത്രം എല്ലാവരും കാണുക എന്നതാണ്. അതിനോടു ഞാന്‍ പ്രതികരിച്ചില്ല, എന്നതിനര്‍ത്ഥം ഞാന്‍ റിലാക്സ് ആണ് എന്നല്ല. ആരും ആ സിനിമ ഇതുവരെ കണ്ടിട്ടില്ല. പ്രേക്ഷകര്‍ ആ സിനിമ കാണാതെ ഞാന്‍ പ്രതികരിച്ചിട്ട് എന്തുകാര്യം? കാരണം ആ സിനിമ അതിനുള്ള മറുപടി നല്‍കുന്നുണ്ട്. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. ഇന്നും നമ്മുടെ സമൂഹത്തില്‍ സ്തീകളോടുള്ള കാഴ്ചപ്പാടില്‍ ഒരുപാടം മാറ്റം സംഭവിക്കാനുണ്ട്. സ്ത്രീയെ ഒരു വസ്തുവായി കാണുന്ന സാമൂഹ്യചിന്തയിലാണ് ഇന്നു പലരും. അത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും അങ്ങനെയാണ്. എല്ലാവരും അങ്ങനെയാണ് എന്നല്ല അതിനര്‍ത്ഥം. പക്ഷെ, കൂടുതല്‍ ആള്‍ക്കാരുടേയും ചിന്താഗതി അങ്ങനെയാണെന്നും രാധിക പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Radhika-Apte

രാധികയും ആദിലും ഒന്നിച്ചഭിനയിച്ച സിനിമയായ പാര്‍ച്ചഡിലെ രംഗമാണ് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. സിനിമയില്‍ അദില്‍ ഹുസൈനുമായുള്ള കിടപ്പറ രംഗങ്ങളുടെ ഭാഗമാണ് ആ 12 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ. എന്നാല്‍ രാധികാ ആപ്തേയുടെ നഗ്നവീഡിയോ എന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനെതിരെ വിമര്‍ശനുമായി ആദിലും രംഗത്തെത്തിയിരുന്നു.

ലൈംഗികതയോടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ മാനസിക നിലയാണ് ഈ വീഡിയോ പ്രചരിപ്പിക്കാന്‍ കാരണം. ഞാനും രാധികാ ആപ്തേയും ഉള്‍പ്പെടുന്ന രംഗം രാധികാ ആപ്തേ സെക്സ് സീന്‍ എന്ന തലക്കെട്ടിലാണ് പ്രചരിക്കുന്നത്. എന്ത് കൊണ്ട് ആദില്‍ ഹുസൈന്‍ സെക്സ് സീന്‍ എന്ന് പറയുന്നില്ല. സ്ത്രീ ഏര്‍പ്പെടുമ്പോള്‍ അതൊരു വലിയ കാര്യവും പുരുഷന്റെ ലൈംഗികത സാധാരണവുമായി കാണുന്ന പൊതുബോധമാണ് ഈ പ്രചരണത്തിന് പിന്നില്‍. ആണ്‍കോയ്മയുടെ ലോകത്താണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. വീഡിയോ ലീക്ക് ചെയ്ത് പ്രചരിക്കുന്നതിന് പിന്നില്‍ ഒരു പുരുഷനാണെന്ന കാര്യത്തില്‍ സംശയമില്ല. ഒരു സ്ത്രീ ഒരിക്കലും ഇത് ചെയ്യില്ല. അത് ഒരു ഇന്ത്യക്കാരന്‍ തന്നെയാവും ചെയ്തതെന്ന് ആദില്‍ അഭിപ്രായപ്പെടുന്നു.

അജയ് ദേവ്ഗണിന്റെ ബാനറില്‍ ഒരുങ്ങിയിട്ടുള്ള ചിത്രം നേരത്തെ മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തിട്ടില്ല. യുഎസിലും ഫ്രാന്‍സിലും മാത്രമാണ് സിനിമ റിലീസ് ചെയ്തത്.

Top