ന്യുഡൽഹി:മുൻപ് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു സദ. ജയം, അന്യൻ, ഉന്നാലെ ഉന്നാലെ എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തിളങ്ങിയ താരം കുറച്ച് മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നടിയുടെ പഴയ ഗ്ലാമറസ് ഫോട്ടോകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.സദാഫ് മുഹമ്മദ് സയദ് എന്നാണ് സദയുടെ മുഴുവൻ പേര്. അന്യൻ, ജയം, ഉന്നാലെ ഉന്നാലെ എന്നിവയാണ് ഇവർ അഭിനയിച്ച പ്രധാന തമിഴ് ചലച്ചിത്രങ്ങൾ. തേജ സംവിധാനം ചെയ്ത ജയം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സദ അഭിനയരംഗത്തേക്കു കടന്നുവരുന്നത് .
കന്നഡ ചിത്രമായ മൊണാലിസ, ബോളിവുഡ് ചിത്രമായ ക്ലിക്ക് എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018-ൽ പുറത്തിറങ്ങിയ ടോർച്ച് ലൈറ്റ് എന്ന തമിഴ് സിനിമയിൽ ഒരു ലൈംഗികത്തൊഴിലാളിയായി സദ അഭിനയിച്ചു. 2014 ൽ വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ജോഡി നം. 1 എന്ന പരമ്പരയുടെ ഒമ്പതാം പതിപ്പിൽ വിധികർത്താവായും സദ പ്രത്യക്ഷപ്പെട്ടു. 2016-ൽ തെലുങ്ക് ടെലിവിഷൻ പരമ്പരായ ദീ ജൂനിയേഴ്സിലും സദ ഒരു വിധികർത്താവായിരുന്നു.
മഹാരാഷ്ട്രയിലെ രത്നഗിരിയിലുള്ള ഒരു മുസ്ലീം കുടുംബത്തിലാണ് സദയുടെ ജനനം. രത്നഗിരിയിലെ സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം മുംബൈയിലേക്കു താമസം മാറിയ സമയത്താണ് ജയം എന്ന തെലുങ്ക് ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരം സദയെ തേടിയെത്തുന്നത്. തേജയുടെ സംവിധാനത്തിൽ കൗമാരക്കാരുടെ പ്രണയകഥ പറഞ്ഞ ഈ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചലച്ചിത്രങ്ങളിലൊന്നായിരുന്നു.
ജയം എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം അന്യൻ എന്ന തമിഴ് ചലച്ചിത്രത്തിൽ നായികയാകുവാൻ അവസരം ലഭിച്ചു. ഷങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിക്രമിന്റെ നായികയായാണ് സദ അഭിനയിച്ചത്. ഈ ചിത്രവും മികച്ച വിജയം നേടി. അന്യൻ സിനിമയുടെ മികച്ച വിജയത്തിനു ശേഷം തമിഴിലും ഹിന്ദിയിലും കന്നഡയിലുമായി നിരവധി ചലച്ചിത്രങ്ങളിൽ സദ അഭിനയിച്ചു