പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സായി പല്ലവി. പ്രേമം എന്ന ചിത്രം റിലീസ് ചെയ്തതും അതിനു പിന്നാലെ വന്ന പ്രശസ്തിയും സായിയെ വല്ലാതെ സന്തോഷിപ്പിച്ചു. എന്നാല്‍, അതിനിടയില്‍ സായി പല്ലവിക്കു നേരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉണ്ടായിരുന്നു. സായി പല്ലവി പണ്ട് അവതരിപ്പിച്ച ടാങ്കോ ഡാന്‍സുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം.
സായിയുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കമന്റുകളും വന്നു തുടങ്ങി. എന്നാല്‍, പ്രതികരണങ്ങള്‍ മിക്കതും നെഗറ്റീവായിരുന്നു. ഡാന്‍സില്‍ സായി ധരിച്ച വസ്ത്രമായിരുന്നു എല്ലാവരുടെയും പ്രശ്‌നം. അതേസമയം, പ്രേക്ഷകരുടെ പ്രതികരണം തന്നെ തളര്‍ത്തിയിരുന്നുവെന്നാണ് സായി പറയുന്നത്. കൂടെയുണ്ടായിരുന്ന അച്ഛന്റെ വാക്കുകളായിരുന്നു തനിക്ക് ശക്തി പകര്‍ന്നതെന്നും പ്രേക്ഷകരുടെ പ്രതികരണം തന്നെ ഒരുപാട് വിഷമിപ്പിച്ചെന്നും സായി പറഞ്ഞു.
ജോര്‍ജിയയില്‍ എംബിബിഎസിന് രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ടാങ്കോ ഫെസ്റ്റിവല്‍ വരുന്നത്. അച്ഛന്റെ അമ്മയുടെയും സമ്മതത്തോടെ ഞാന്‍ ടാങ്കോ ഫെസ്റ്റിവെലില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഡാന്‍സിന് വേണ്ടിയുള്ള ഡ്രസിന്റെ രണ്ട് സൈഡിലും പിന്നിലും കുറച്ച് കയറിയ സ്ലിറ്റ് ഉണ്ടായിരുന്നു. പക്ഷേ ഡ്രസ് ഇങ്ങനെയാണെന്ന് അറിഞ്ഞപ്പോള്‍ അമ്മയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. വിദേശികള്‍ നമ്മുടെ നാട്ടില്‍ വന്ന് ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കുമ്പോള്‍ അവരുടെ ഡ്രസ് അല്ലല്ലോ ഇടുന്നത്. അതുക്കൊണ്ട് തന്നെ അവരുടെ നാട്ടിലെ നൃത്തം അതിന് ചേരുന്ന രീതിയില്‍ ചെയ്യാം. അച്ഛന്‍ ഇങ്ങനെ പറഞ്ഞതോടെ പിന്നെ അമ്മ ഒന്നും പറഞ്ഞില്ല. ഡാന്‍സ് കഴിഞ്ഞ് ഡാന്‍സ് യൂട്യുബില്‍ വന്നിരുന്നു.
പ്രേമത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ വീഡിയോ യൂട്യൂബില്‍ നിന്ന് റിമൂവ് ചെയ്യാന്‍ പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ അത് അത്ര സീരിയസായി എടുത്തില്ല. സിനിമയ്ക്ക് ശേഷം ഒരു പത്രം ഡാന്‍സിന്റെ ചിത്രം പ്രസിദ്ധീകരിച്ചു. അതിന്റെ ക്യാപ്ഷന്‍ നല്ലതായിരുന്നെങ്കിലും വീഡിയോയില്‍ നിന്ന് എടുത്ത ചിത്രം വിമര്‍ശനം ക്ഷണിച്ചുവരുത്തുകയായിരുന്നു. ഞാന്‍ അത് ഒരിക്കലും ചെയ്യരുതെന്ന രീതിയിലായിരുന്നു കമന്റ്സുകള്‍. അതെന്നെ തളര്‍ത്തി.
ഞാന്‍ ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച ഡാന്‍സായിരുന്നു അത്’. ‘ഞങ്ങളുടെ സമ്മതത്തോടെയാണ് നീ നൃത്തം ചെയ്തതും വസ്ത്രം അണിഞ്ഞതും, ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി. അച്ഛനും അമ്മയ്ക്കും കാണാത്തത് ഒന്നും ഞാന്‍ ചെയ്യില്ല. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സായി പറയുന്നു.