തിരുവനന്തപുരം: മലയാള സിനിമയില്‍ നിന്ന ഒരിടവേളയ്ക്ക് ശേഷം മി ടൂ ആരോപണം ഉയരുകയാണ്. കെപിഎസി ലളിതയുടെ ആരോപണങ്ങള്‍ക്ക് പുറകെ അടൂര്‍ ഭാസിക്കെതിരെ നടി ഷീലയും രംഗത്തെത്തിയിരിക്കുകയാണ്. അന്ന് മീ ടു ഉണ്ടായിരുന്നുവെങ്കില്‍ പല നടിമാരും അടൂര്‍ ഭാസിയുടെ പേര് പറഞ്ഞേനെയെന്നാണ് ഷീല വ്യക്തമാക്കിയത്.
അടൂര്‍ ഭാസി പെണ്‍കുട്ടികളെ പല രീതിയില്‍ ഉപദ്രവിച്ചിരുന്നു. അടൂര്‍ ഭാസി പലരെയും വേദനിപ്പിച്ചിട്ടുണ്ട്. ചെമ്മീനില്‍ അഭിനയിക്കാന്‍ രാമു കാര്യാട്ട് അവസരം നല്‍കാത്തതിനെ പലരോടും പറഞ്ഞ് കളിയാക്കി നടന്നിരുന്നുവെന്നും ഷീല പറയുന്നു. കോമഡി എന്ന് പറഞ്ഞാല്‍ മറ്റൊരാളെ വേദനിപ്പിക്കുന്നതാകരുത്. എന്നാല്‍ ഭാസി അങ്ങനെയല്ലായിരുന്നുവെന്നുമാണ് ഷീല ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: actress kpac lalitha, adoor bhasi, adoor bhasi metoo, kpac lalitha, malayalam actor sheela, malayalam actress sheela, malayalam actress sheela metoo, metoo, metoo india, metoo kerala, metoo malayalam, sheela actress, sheelamma, sheelamma actress