അതില്‍ എന്താണിത്ര അശ്ലീലം? ശ്രുതി മേനോനാണ് ഇത് ചോദിക്കുന്നത്. അര്‍ധനഗ്നയായി പരസ്യത്തില്‍ അഭിനയിച്ച ശ്രുതി വിവാദത്തിനെതിരെ പ്രതികരിക്കുന്നു. അര്‍ധനഗ്നയായതില്‍ എന്താണിത്ര തെറ്റെന്നാണ് ശ്രുതി ഒരു മാധ്യമ അഭിമുഖത്തില്‍ പറഞ്ഞത്.
സ്വര്‍ണം അണിയാന്‍ ഇഷ്ടപ്പെടാത്ത ഒരു പെണ്‍കുട്ടി അവളുടെ കല്യാണ ദിവസം വസ്ത്രം മാറുന്നതിനിയില്‍ യാദൃശ്ചികമായി അമ്മയുടെയും അമ്മൂമ്മയുടെയും സ്വര്‍ണാഭരണങ്ങള്‍ കാണുകയും കൗതുകത്തോടെ ഓരോന്നോരോന്നായി എടുത്ത് അണിയുകയും ചെയ്യുന്നതായിരുന്നു സ്റ്റോറി. ആ തീമിന്റെ ഭംഗികൊണ്ടാണ് അഭിനയിക്കാന്‍ ഞാന്‍ തയാറായത്. അതിന്റെ ആര്‍ട്ടിസ്റ്റിക് വാല്യൂ മനസിലാകാതെ കുറ്റപ്പെടുത്തുകയും ക്രൂരമായി വിമര്‍ശിക്കുകയുമൊക്കെ ചെയ്തവരുണ്ട്. അതൊന്നും ഒട്ടും എന്നെ ബാധിച്ചിട്ടില്ല ബാധിക്കുകയുമില്ല. ടോപ്ലെസ്സായി അഭിനയിച്ചത് അശ്ലീലമായി എന്നു പറയുന്നവര്‍ക്ക് ഈസ്തറ്റിക് സെന്‍സ് കുറവായതുകൊണ്ടായിരിക്കാമെന്നേ എനിക്കു പറയാനുള്ളൂവെന്നും ശ്രുതി പറയുന്നു.
ശ്രുതിയുടെ പുതിയ ചിത്രം കിസ്മത്ത് തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ മോഡല്‍ രംഗത്തിലൂടെ സിനിമയിലേക്കും അവതാരകയിലേക്കും എത്തിയതിനെക്കുറിച്ച് താരം മനസ്സുതുറക്കുന്നു. സഞ്ചാരം എന്ന ചിത്രത്തിലൂടെയാണ് ശ്രുതി സിനിമയിലെത്തുന്നത്. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ മുംബൈയിലാണ.് മിസ് കേരള ഫസ്റ്റ് റണ്ണറപ്പായിരുന്നു.
സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി കോളജില്‍ ചേരാന്‍ ഇരിക്കുന്ന സമയത്തായിരുന്നു ആദ്യത്തെ അഭിനയം. ഷിക്കാഗോയിലെ മലയാളി ലോയറായ ലിജി ജെ പുലാപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടിമാരെ ആവശ്യമുണ്ടെന്നറിഞ്ഞ് എന്റെ അങ്കിള്‍ ഞാന്‍ അറിയാതെ ഫോട്ടോസ് അയച്ചു കൊടുക്കുകയായിരുന്നു. ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരാളായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ലൈല എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഒട്ടേറെ വിദേശ ചലച്ചിത്രമേളകളില്‍ സഞ്ചാരം പ്രദര്‍ശിപ്പിക്കുകയും ഒരുപാടു പുരസ്‌ക്കാരങ്ങള്‍ കിട്ടുകയും ചെയ്തിട്ടുണ്ട്. ആ സിനിമയ്ക്കു ശേഷം ഞാന്‍ മുംബൈയിലേക്കു തിരിച്ചുപോയി പഠിത്തം തുടര്‍ന്നു. ഇടയ്ക്കിടെയ്ക്കു പറ്റിയ റോള്‍ വരുമ്പോള്‍ അഭിനയിച്ചു. ഇല്ലാത്തപ്പോള്‍ ടിവി ആങ്കറിങ് ഒക്കെയായി നടന്നു.