ദേശഭക്തി അടിച്ചേല്‍പ്പിക്കേണ്ടതല്ല: വിദ്യാ ബാലന്‍; നമ്മള്‍ സ്‌കൂളിലൊന്നുമല്ലന്നും താരം

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന വിധി സുപ്രീം കോടതി പുന്ഃപരിശോധിക്കുകയാണ്. ഈ അവസരത്തില്‍ നിരവധിപേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാടറിയിച്ച് നടി വിദ്യാ ബാലന്‍ രംഗത്ത്. ഈയിടെ ഒരു പൊതുചടങ്ങില്‍ വച്ചാണ് വിദ്യ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

സിനിമകള്‍ക്ക് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് എനിക്ക് തോന്നുന്നില്ല. ദേശീയഗാനം കേട്ട് ഒരു ദിനം ആരംഭിക്കാന്‍ നമ്മള്‍ സ്‌കൂളിലൊന്നുമല്ലലോ. എന്റെ വ്യക്തിപരമായ അഭിപ്രായം എന്തെന്നാല്‍ ദേശീയഗാനം വയ്ക്കരുതെന്ന് തന്നെയാണ്. ദേശഭക്തി അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. എന്നോട് ആരും പറഞ്ഞു തരേണ്ട ആവശ്യവുമില്ല. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എവിടെയാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ട്.’ വിദ്യ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേ നിലപാടുമായി ഗായകന്‍ സോനു നിഗമും രംഗത്ത് വന്നിരുന്നു. ‘എല്ലാ രാജ്യത്തിന്റെയും ദേശീയ ഗാനം ബഹുമാനിക്കേണ്ടത് തന്നെയാണ് എന്നാല്‍ സിനിമ തിയേറ്ററുകളും ഭക്ഷണശാലകളുമല്ല അവ ആലപിക്കേണ്ട ഇടം. ഇനിയിപ്പോള്‍ പാകിസ്താന്റെ ദേശീയ ഗാനം വയ്ക്കുമ്പോള്‍ പോലും ഞാന്‍ എഴുന്നേറ്റ് നില്‍ക്കും. കാരണം അത് ആ രാജ്യത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള ബഹുമാനമാണ്’ സോനു നിഗം പറഞ്ഞു.

നിരവധി പ്രമുഖരാണ് തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നതില്‍ തങ്ങളുടെ നിലപാടറിയിച്ച് മുന്നോട്ട് വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്‍ അരവിന്ദ് സ്വാമി ഈ വിഷയത്തില്‍ പ്രതികരണമറിയിച്ചിരുന്നു. ദേശീയഗാനം തിയേറ്ററുകളില്‍ മാത്രമല്ല കോടതികളിലും നിയമസഭ, പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുന്‍പും നിര്‍ബന്ധമാക്കിയാലെന്താണെന്നായിരുന്നു അരവിന്ദ് സ്വാമി ആരാഞ്ഞത്. ഇരുപതും മുപ്പതും മിനുട്ടുകള്‍ ക്ലബിനും ഹോട്ടലിനും പുറത്ത് കാത്ത് നില്‍ക്കുന്നവര്‍ക്ക് വെറും അമ്പത്തിരണ്ട് സെക്കന്‍ഡ് ദേശീയഗാനത്തിനായി എഴുന്നേറ്റു നില്‍ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണോ എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും തന്റെ ട്വിറ്ററിലൂടെ അഭിപ്രായമറിയിച്ചിരുന്നു.

Top