കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റുകള്‍ ഉണ്ടാകുമെന്നു തന്നെയാണ് സൂചന. കേസില്‍ കാവ്യ മാധവനും നാദിര്‍ഷയും അപ്പുണ്ണിയും ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാകുമെന്നും ഇവരെയും അറസ്റ്റ് ചേയ്യേണ്ടിവരുമെന്നുമുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേസിന്റെ കുറ്റപത്രം എത്രയും വേഗം തയാറാക്കാനുള്ള നീക്കങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
പുറത്തു വന്നിരിക്കുന്നതിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തില്‍ പോലീസിന് ലഭിച്ചിരിക്കുന്നത് എന്നാണ് സൂചന. അത്താണിക്ക് സമീപത്തു നിന്നും നടിയെ തട്ടിയെടുത്ത പള്‍സര്‍ സുനിയും സംഘവും കാറില്‍ ഇവരെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു.എന്നാല്‍ ഇതിനിടെ സുനി ഒരാള്‍ക്ക് ഫോണ്‍ ചെയ്തിരുന്നതായി പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്.
ഇത് ഇപ്പോള്‍ പൊലീസ് സംശയിക്കുന്ന പ്രതികളില്‍ ദിലീപ് അല്ലാത്ത മറ്റൊരാളായിരുന്നുവെന്നും അതൊരു വീഡിയോ കോള്‍ ആയിരുന്നുവെന്നുമുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിക്കുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൊട്ടേഷന്‍ നല്‍കിയ വ്യക്തി വീഡിയോ കോളിലൂടെ ലൈവായി കണ്ടിരുന്നുവെന്ന സംശയമാണ് ഇതോടെ ബലപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ കോള്‍ പോയത് ഒരു വനിതയിലേക്കാണോ എന്ന സംശയവും പൊലീസിനുണ്ട്.
അതേസമയം കേസില്‍ നാദിര്‍ഷയെയും കാവ്യയെയും ചോദ്യം ചെയ്തതിനു ശേഷം മാത്രമായിരിക്കും അന്തിമ കുറ്റപത്രമെന്നാണ് സൂചന. ഇവരെ രണ്ടു പേരെയും അടുത്ത ദിവസം തന്നെ ചോദ്യം ചെയ്തേക്കും.
ഇരുവരെയും ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. ദിലീപ് ഉള്‍പ്പെടെ 16 പ്രതികളായിരിക്കും കേസില്‍ ഉണ്ടാവുക. കാവ്യയുടെ പങ്ക് ചോദ്യം ചെയ്യലിനു ശേഷം മാത്രമേ പൊലീസ് സ്ഥിരീകരിക്കു. എന്നാല്‍ നാദിര്‍ഷ പ്രതിപട്ടികയില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശ്യമില്ല.