14ന് പരാതി കിട്ടി, 15ന് പരാതിക്കാരിയെ വിളിച്ചു, 16ന് ശശിയെ വരാന്‍ ആവശ്യപ്പെട്ടു: പീഡന പരാതിയിലെ പാര്‍ട്ടി അന്വേഷണത്തെ കണക്കിന് പരിഹസിച്ച് അഡ്വ. ജയശങ്കര്‍

സിപിഎമ്മിലെ വനിതാ സഖാവ് പീഡിപ്പിക്കപ്പെട്ടെന്ന പരാതി പാര്‍ട്ടി തന്നെ അന്വേഷിക്കുന്നതിനെതിരെ അനേകം പേര്‍ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു. വളരെ ഗുരുതരമായ പരാതിയാണ് ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ യുവതി ഉന്നയിച്ചിരിക്കുന്നത് എന്നതിനാല്‍ ഇത് മറച്ചു വയ്ക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ലൈംഗീക പീഡന പരാതിയലെ പാര്‍ട്ടി അന്വേഷണത്തെ പരിഹസിച്ച് പ്രമുഖ എഴുത്തുകാരന്‍ അഡ്വ. ജയശങ്കറും രംഗത്തെത്തി. ഫേസ്ബുക്കിലെ തന്റെ കുറിപ്പിലാണ് ജയശങ്കര്‍ പാര്‍ട്ടിവൃത്തങ്ങളെ കളിയാക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല.

ഓഗസ്റ്റ് 14ന് പരാതി കിട്ടി. 15നു പുലര്‍ച്ചെ പരാതിക്കാരിയെ വിളിച്ചു കാര്യം തിരക്കി. 16നു വൈകീട്ട് സഖാവ് ശശിയെ ഫോണില്‍ വിളിച്ച് തിരുവനന്തപുരത്തേക്കു വരാന്‍ ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലും മലവെള്ളവും വകവെക്കാതെ 18നു തന്നെ സഖാവ് തലസ്ഥാനത്തെത്തി. തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷ വിളിച്ച് ഏകെജി സെന്ററില്‍ എത്തി. തല്‍ക്ഷണം വിശദീകരണം എഴുതിവാങ്ങി.

അതുകഴിഞ്ഞ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിളിച്ചുകൂട്ടി വിഷയം ചര്‍ച്ച ചെയ്തു. രണ്ടംഗ അന്വേഷണ കമ്മറ്റിയെ നിയോഗിച്ചു. അന്വേഷണം പൊടിപൂരമായി പുരോഗമിക്കുന്നു. റിപ്പോര്‍ട്ട് ഉടനെ കിട്ടും, കിട്ടിയാല്‍ ഉടനെ നടപടി ഉണ്ടാകും. സംശയം വേണ്ട, സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും പാര്‍ട്ടി തയ്യാറല്ല.

Top