കൊച്ചി : നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി.) പുതിയ സംസ്ഥാന ഭാരവാഹികളെ അധ്യക്ഷന്‍ പി സി ചാക്കോ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃപദവികളില്‍ നിന്ന് എന്‍സിപിയില്‍ എത്തിയ അഡ്വ. പി എം സുരേഷ്ബാബു (കോഴിക്കോട്), ലതിക സുഭാഷ് (കോട്ടയം), എന്നിവര്‍ പുതിയ വൈസ് പ്രസിഡന്റുമാരായി .പി കെ രാജന്‍ മാസ്റ്റര്‍ (തൃശൂര്‍) വൈസ് പ്രസിഡന്റായി തുടരും.
കെ എസ് യു (എസ്) മുന്‍പ്രസിഡന്റും എന്‍എസ്്എസ് എച്ച് ആര്‍ വിഭാഗം മുന്‍മേധവിയുമായ കെ ആര്‍ രാജന്‍ (കോട്ടയം), തൃശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍ (തൃശൂര്‍), മുന്‍ പിഎസ്‌സി മെമ്പറും ദേവഗിരി സെന്റ് ജോസഫ്സ് കോളജ് മലയാള വിഭാഗം മുന്‍മേധവിയുമായ പ്രഫ. ജോബ് കാട്ടൂര്‍ (കോഴിക്കോട് ) സുബാഷ് പുഞ്ചക്കോട്ടില്‍ (കോട്ടയം), വി ജി രവീന്ദ്രന്‍ (എറണാകുളം), ഡോ.സി പി കെ ഗുരുക്കള്‍ (മലപ്പുറം), മാത്യൂസ് ജോര്‍ജ്ജ് (പത്തനംതിട്ട) , സാഖ് മൗലവി (പാലക്കാട്), എം അലിക്കോയ (കോഴിക്കോട്), ആലീസ് മാത്യൂ (മലപ്പുറം), എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. എന്‍സിപി ദേശീയ സെക്രട്ടറി എന്‍ എ മുഹമ്മദ്കുട്ടി ഖജാന്‍ജിയുടെ ചുമതല വഹിക്കും. പുനസംഘടിപ്പിച്ച സംസ്ഥാന സമിതിയുടെ ആദ്യയോഗം നാളെ വൈകുന്നേരം മൂന്നിന് ഓണ്‍ലൈനില്‍ ചേരുമെന്ന് പ്രസിഡന്റ് പി സി ചാക്കോ അറിയിച്ചു.
കേരളത്തിലെ കോൺഗ്രസ് തകരുമ്പോൾ എൻസിപി ശക്തി പ്രാപിക്കുകയാണ് .കോൺഗ്രസ് പാർട്ടിയിൽ നിന്നും ആയിരക്കണക്കിന് നേതാക്കളും അണികളും സമാന ചിന്താഗതിയുള്ള പാർട്ടിയായ എൻസിപിയിലേക്ക് ചേക്കേറുകയാണ് .കോൺഗ്രസിന് സ്ഥിരം ദേശീയ പ്രസിഡന്റ് ഇല്ലാഞ്ഞിട്ടു വർഷങ്ങൾ ആയി കേരളത്തിലും നാഥനില്ലാത്ത കോൺഗ്രസ് അലയുകയാണ് .ഒരു ഘടക കക്ഷിയുടെ പോലും കരുത്തിയല്ലാതെ കേരളത്തിലെ കോൺഗ്രസ് തകർച്ചയിലാണ് അതിനാൽ തന്നെ കൂടുതൽ അണികൾ കോൺഗ്രസ് വിട്ടു എന്‍സിപിയിൽ ചേരുകയാണ്.