കൊച്ചി:സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാത്യൂ മാഞ്ഞുരാനെ കുരുക്കാന്‍ മാധ്യമങ്ങളും പോലീസും തയ്യാറാവുന്നു. ധനേഷ് യുവതിയെ കടന്നു പിടിച്ചെന്ന സാക്ഷിമൊഴി ദുരൂഹമാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ സംശയിക്കുന്നു. പാലാരിവട്ടം സ്വദേശി ഷാജിജോസഫാണ് ധനേഷിനെതിരെ രംഗത്തെത്തിയത്. ദിവസങ്ങള്‍ കഴിഞ്ഞ് ഇത്തരമൊരു സാക്ഷി രംഗപ്രവേശം ചെയ്തത് എങ്ങനെയാണെന്നാണ് അഭിഭാഷകന്‍ ചോദിക്കുന്നത്.
കൊച്ചിയില്‍ നടന്ന ദുരൂഹ സംഭവത്തോടെ ധനേഷിന്റെ കുടുംബം താറുമാറായി പോയി. ധനേഷ് അത്തരക്കാരനല്ലെന്നു തന്നെയാണ് ഹൈക്കോടതി അഭിഭാഷകര വിശ്വസിക്കുന്നത്. അന്തരിച്ച അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി.ബി.ഐപ്പാണ് ധനേഷിനെ ഗവണ്‍മെന്റ് പ്ലീഡറാക്കിയത്. മാണി ഗ്രൂപ്പിന്റെ നോമിനിയായിട്ടാണ് അദ്ദേഹം പ്ലീഡറായത്.
ധനേഷ് ജോലിയുടെ ഭാഗമായി പോലീസുകാര്‍ക്കെതിരെ നിരന്തരമായി പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസിനെ ഹൈക്കോടതിയില്‍ സഹായിക്കുന്ന നിലപാട് സ്വീകരിക്കാറില്ല. ഇതില്‍ സഹികെട്ട് പോലീസ് തന്നെയാണ് ഇത്തരമൊരു നാടകത്തിന് രൂപം കൊടുത്തെതന്നും വാര്‍ത്തയുണ്ട്.
മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള കലാപം അതിരുവിടുകയും അതിനെതിരെ മാധ്യമലോകം ശക്തമായി പ്രതിഷേധിക്കുകയും ചെയ്ത സമയത്താണ് പുതിയ സാക്ഷി രംഗപ്രവേശം ചെയ്തിരിക്കുന്നത്. സാക്ഷിയെ കൊണ്ടു വന്നത് പോലീസാണെന്ന സംശയം അഭിഭാഷകര്‍ക്കിടയിലുണ്ട്. ഒരു അഭിഭാഷകന്‍ ഏതായാലും റോഡിലൂടെ നടന്നു പോയ പെണ്ണിനെ കയറി പിടിച്ചു എന്ന കാര്യം പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. എപ്പോഴും കാറില്‍ സഞ്ചരിക്കാറുള്ള ധനേഷ് എങ്ങനെ സ്ത്രീയെ പിടിച്ചു എന്ന സംശയവും ബാക്കിയാവുന്നു.
അമ്മയെ തല്ലിയാലും രണ്ടുപക്ഷമുള്ള ഇക്കാലത്ത് ധനേഷിനൊപ്പം ഉറച്ചു നില്‍ക്കുകയാണ് അഭിഭാഷകവ്യൂഹം. പെണ്ണൊരുമ്പിട്ടാല്‍…. എന്ന കവിവചനം ധനേഷിന്റെ കാര്യത്തില്‍ സംഭവിച്ചോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങളും നിരപരാതികളേ കുരുക്കുന്ന പോലീസും ഒത്തൊരുമിച്ച് കഥകള്‍ മെനയുന്നു എന്നു തന്നെ വിശ്വസിക്കുന്നവരുടെ എണ്ണം കൂടി വരുകയാണ് .പെണ്ണു പറഞ്ഞാല്‍ എന്തും വിശ്വസിക്കാം എന്ന നിലപാട് പലരേയും കുരുക്കിലാക്കിയിട്ടുണ്ട് എന്ന കഥകള്‍ വിസ്മരിക്കാനും ആവില്ല .