കോഴിക്കോട് :കൂടത്തായി കൊലക്കേസിലെ പ്രതിഭാഗം വക്കാലത്ത് അഡ്വ.ബി.എ.ആളൂരിനെ ഏൽപ്പിച്ചിട്ടില്ലെന്നു പ്രതി ജോളി ജോസഫ് വ്യക്തമാക്കിയിരിക്കകയാണ് ഇപ്പോൾ.ജോളി വക്കാലത്തിൽ ഒപ്പിട്ടത് സൗജന്യമാണെന്ന് കരുതിയാണെന്നും ആളൂരിനെ വക്കാലത്ത് ഏൽപ്പിച്ചിട്ടില്ലെന്നും ജോളിപറയുന്നു തന്റെ ബന്ധുക്കൾ ആളൂരിനെ സമീപിക്കുമെന്ന് കരുതുന്നില്ലെന്നും ജോളി പറഞ്ഞു. കഴിഞ്ഞ ദിനസമണ് കസ്റ്റഡി കാലാവധി കഴിഞ്ഞതിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ മൂന്ന് പ്രതികളെയും ഹാജരാക്കിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന മജിസ്ട്രേട്ടിന്റെ ചോദ്യത്തിന് ഒന്നുമില്ലെന്നു ജോളിയും പ്രജികുമാറും മറുപടി നൽകി. എന്നാൽ മാനസികമായ പ്രയാസങ്ങളുണ്ടെന്നായിരുന്നു എന്ന് എംഎസ് മാത്യു വ്യക്തമാക്കി.
അതേസമയം ജോളിയുടെ വക്കാലത്ത് പ്രമുഖ വക്കീലായ ആളൂര്‍ ഏറ്റെടുത്തത് ജോളി അറിയാതെയാണെന്ന പരാതിയുമായി ഒരു കൂട്ടം അഭിഭാഷകര്‍ .പ്രതിയുടെ അറിവോടെയല്ല ആളൂര്‍ കേസിന്‍റെ വക്കാലത്ത് ഏറ്റെടുത്തത് എന്നായിരുന്നു അഭിഭാഷകരുടെ പരാതി.താമരശ്ശേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എടി രാജുവാണ് ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചത്.
ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്നും ജോളിയെ ഉപയോഗിച്ച് സ്വയം പ്രശസ്തനാകാനാണ് ആളൂര്‍ ശ്രമിക്കുന്നതെന്നും ഇദ്ദേഹം കോടതിയില്‍ പറഞ്ഞു.റോയി വധക്കേസ് താമരശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇന്ന് പരിഗണിക്കുമ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
സ്വന്തമായി വക്കീലിനെ നിയമിക്കാന്‍ പ്രാപ്തിയില്ലാത്ത പ്രതികള്‍ക്ക് നിയമ സഹായം ലഭിക്കാറുണ്ട്. അത്തരത്തില്‍ കേസില്‍ നിയമസഹായം ഉറപ്പാക്കാനായി ആളെ നിയമിക്കാനുള്ള അധികാരം കോടതിക്കുണ്ട്. വിദ്യാഭ്യാസമുള്ള ജോളിക്ക് തന്നെ പ്രതിനിധീകരിക്കേണ്ട അഭിഭാഷകനെ തെരഞ്ഞെടുക്കാന്‍ പ്രാപ്തിയുണ്ടെന്നും അഭിഭാഷകര്‍ വാദിച്ചു.
കൂടത്തായി സംഭവത്തിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ വക്കാലത്തിനെ ചൊല്ലി കോടതിയില്‍ തര്‍ക്കം. ബാര്‍ അസോസിയേഷനിലെ അഭിഭാഷകരും ജോളിയും അഭിഭാഷകരും തമ്മിലാണ് വക്കാലത്തിനെ ചൊല്ലി തര്‍ക്കം ഉണ്ടായത്. ജോളി ആളൂരിന് വക്കാലത്ത് നല്‍കിയോ എന്ന് വ്യക്തതയില്ലെന്ന് ബാര്‍ അസോസിയേഷന്‍ പറഞ്ഞു. സൗജന്യ നിയമസഹായം നല്‍കേണ്ടത് കോടതിയെന്നും വാദം.
എന്നാല്‍ ജോളി പറഞ്ഞാല്‍ പരിശോധിക്കാമെന്ന് കോടതി. ജോളി വിദ്യാഭ്യാസമുള്ള സ്ത്രീയാണെന്നും അവര്‍ക്ക് വക്കാലത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ ഒപ്പം നിന്ന ഡപ്യൂട്ടി തഹസീല്‍ദാര്‍ ജയശ്രീയുടെ മകളെയും രണ്ടു തവണ ഇല്ലാതാക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തി. രണ്ടുതവണയും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടത് തക്ക സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് കൊണ്ടാണെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ഈ രണ്ട് ശ്രമവും മൂന്നു മാസത്തെ കാലയളവിനിടയിലായിരുന്നു. രണ്ടാം തവണ വിഷം നല്‍കിയ ശേഷം കുട്ടി ബോധം കെട്ടു വീണപ്പോള്‍ ”നമ്മുടെ മോള് പോയി ” എന്ന് കരഞ്ഞുകൊണ്ട് ജോളി ജയശ്രീയെ വിളിച്ചറിയിക്കുകയും ചെയ്തു. രണ്ടു തവണ കുട്ടി തളര്‍ന്നു വീഴുമ്പോഴും ജോളി വീട്ടില്‍ ഉണ്ടായിരുന്നു. ഒരു തവണ മെഡിക്കല്‍ കോളേജിലും മറ്റൊരു തവണ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് എത്തിച്ചത്. രണ്ടു ആശുപത്രികളില്‍ നിന്നും രേഖകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ഒരു തവണത്തേതില്‍ വിഷാംശം ഉള്ളില്‍ കടന്നതായി ഡോക്ടര്‍ പറഞ്ഞതായി ജയശ്രീ ഓര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഏറെ കാത്തിരുന്ന് ഉണ്ടായ കുട്ടിയായതിനാല്‍ വീട്ടില്‍ എപ്പോഴും പരിചരണത്തിന് ഒരാളുണ്ടായിരുന്നു എന്നതായിരുന്നു രണ്ടു സംഭവത്തിലും കുട്ടി രക്ഷപ്പെടാന്‍ തുണയായത്. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജയശ്രീയ്‌ക്കൊപ്പം കൂട്ടു പോയിരുന്നതും ജോളിയായിരുന്നു. ജയശ്രീയോ പോലീസോ സംശയിച്ചില്ല എന്നതാണ് ജോളിക്ക് വീണ്ടും കുറ്റകൃത്യം ചെയ്യാന്‍ പ്രേരണയായി മാറിയത്. എന്‍ഐടി അദ്ധ്യാപിക എന്ന് പരിചയപ്പെടുത്തിയാണ് ജോളി ജയശ്രീയുമായും പരിചയവും അടുപ്പവും ഉണ്ടാക്കിയെടുത്തത്.
കൂടത്തായിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കാലത്ത് പല തവണയായി ജയശ്രീയെ വീട്ടില്‍ ചെന്നു കാണുന്നതിലൂടെയാണ് പരിചയം സ്ഥാപിച്ചെടുത്തത്. പിന്നീട് ജയശ്രീയുടെ വീട്ടില്‍ സ്വാതന്ത്ര്യത്തോടെ ഇടപഴകാനുള്ള അവസരം ഇതിലൂടെ സൃഷ്ടിച്ചെടുത്തു. ഇതാണ് മകളെ പരിചരിക്കുന്നതിലേക്കും വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിലേക്കും നീണ്ടത്.