പ്രിയദർശിയും രാഷ്ട്രീയത്തിലേക്ക്…പ്രിയങ്കയും പ്രിയദർശിനിയും തരംഗമാകും

ഭോപ്പാൽ: പ്രിയങ്കയും പ്രിയദർശിനിയും കോൺഗ്രസിൽ തരംഗമാകും.. പ്രിയങ്ക ഗാന്ധിക്കു പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദർശിനി രാജെ സിന്ധ്യയും രാഷ്ട്രീയത്തിലിറങ്ങുന്നു .സിന്ധ്യ രാജകുടുംബത്തിലെ മരുമകളായ പ്രിയദർശിനി രാഷ്ട്രീയത്തിന്റെ ഗ്ലാമറുകളിൽനിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഭർത്താവിന്റെ മണ്ഡലത്തിലെ പ്രചാരണത്തിനു മാത്രമാണ് ഇവർ പങ്കെടുത്തിരുന്നത്.പ്രിയദർശിനിയ്ക്കായി സിന്ധ്യ കുടുംബത്തിന്റെ ശക്തികേന്ദ്രം തന്നെയെന്നും സൂചനയുണ്ട്.

സിന്ധ്യ കുടുംബത്തിന്റെ ശക്തികേന്ദ്രമാണു ഗുണ – ശിവ്പുരി പാർലമെന്റ് സീറ്റ്. നേരത്തേ രാജമാതാ വിജയ രാജെ സിന്ധ്യയും പിന്നാലെ ജ്യോതിരാദിത്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുമാണ് ഈ സീറ്റിൽ മൽസരിച്ചിരുന്നത്. 2002 മുതൽ ഈ സീറ്റിൽ വിജയിക്കുന്നത് ജ്യോതിരാദിത്യയാണ്. ഭാര്യയെ മൽസരരംഗത്തിറക്കുകയാണെങ്കിൽ സിന്ധ്യ കുടുംബത്തിന്റെ സുരക്ഷിതമായ ഗുണ – ശിവ്പുരിയിൽ പ്രിയദർശിനിയെ മൽസരിപ്പിച്ചു ജ്യോതിരാദിത്യ ഗ്വാളിയോറിൽ മൽസരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുപിയിലെ 46 മണ്ഡലങ്ങളുടെ നിർണായക ചുമതലയാണു ജ്യോതിരാദിത്യയെ ഏൽപ്പിച്ചിരിക്കുന്നത്. ഇതിനായി പൊതുതിരഞ്ഞെടുപ്പിൽ മറ്റെവിടെനിന്നെങ്കിലും അദ്ദേഹത്തിനു മൽസരിക്കേണ്ടവന്നാൽ പ്രിയദർശിനിയെ ഗുണയിൽ മൽസരിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവായ യോഗേന്ദ്ര ലുംബ പറഞ്ഞു. ഗുണയിൽ ആരെ മൽസരിപ്പിക്കണമെന്നു തീരുമാനിക്കാന്‍ തിങ്കളാഴ്ച പാർട്ടി യോഗം ചേർന്നിരുന്നു. നിരവധി നേതാക്കൾ പ്രിയദർശിനിയുടെ സ്ഥാനാർഥിത്വം ഉന്നയിച്ചുവെന്നുമാണു റിപ്പോർട്ടുകൾ.

അതേസമയം, ഇക്കാര്യത്തെക്കുറിച്ചു സിന്ധ്യ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ജ്യോതിരാദിത്യയുടെയും പ്രിയദർശിനിയുടെയും മകൻ മഹാര്യമാൻ കഴിഞ്ഞ വർഷം മുതൽ ഗ്വാളിയോർ, ശിവ്പുരി, ഗുണ മേഖലകളിലെ പൊതു യോഗങ്ങളിൽ സ്ഥിര സാന്നിധ്യമാണ്.ഗെയ്ക്‌വാദ് രാജകുടുംബാംഗം, ഫെമിന പട്ടികയിലെ സുന്ദരികളിൽ ഒരാൾ..

ബറോഡയിലെ ഗെയ്ക്‌വാദ് രാജകുടുംബാഗമാണ് പ്രിയദർശിനി. കുമാർ സംഗ്രംസിങ് ഗെയ്ക്‌വാദിന്റെയും ആശ രാജെ ഗെയ്ക്‌വാദിന്റെയും മകൾ. നേപ്പാളിലെ റാണാ രാജകുടുംബത്തിന്റെ പിൻഗാമിയാണ് അമ്മ ആശ. ഇന്ത്യയിലെ പ്രീമിയർ ലക്ഷ്വറി വനിതാ മാസികയായ വെർവിന്റെ ‘ബെസ്റ്റ് ഡ്രെസ്ഡ് – 2008’ പട്ടികയിൽ ഇടംനേടിയിട്ടുള്ള പ്രിയദർശിനി ഫെമിന മാസികയുടെ ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ 50 പേരുടെ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. ജയ് വിലാസ് മഹൽ, ഉഷ കിരൺ കൊട്ടാരം എന്നിവയുടെ പുനരുദ്ധാരണത്തിലും കുട്ടികൾക്കായി പദ്ധതികൾ രൂപീകരിക്കുന്നതിലും പ്രിയദർശിനി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

അടുത്തിടെ ഒരു ദേശീയമാധ്യമത്തോടു സംസാരിക്കവെ പ്രിയദർശിനിയുടെ ലാളിത്യത്തെ മഹാരാഷ്ട്ര മന്ത്രി പ്രദും സിങ് തോമർ പുകഴ്ത്തിയിരുന്നു. സംസ്ഥാനത്തു പാർട്ടിയുടെ ജനപ്രിയത പ്രിയദർശിനിയുടെ വരവോടെ കുതിച്ചുയരും. പ്രിയങ്കയെയും സിന്ധ്യയെയും യുപി കോൺഗ്രസിന്റെ ചുമതലയേൽപ്പിച്ചത് സംസ്ഥാനത്ത് പാർട്ടിക്കു കുതിപ്പേറ്റിയിരുന്നു. സമാന സാഹചര്യം മധ്യപ്രദേശിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും തോമർ വ്യക്തമാക്കി. പ്രിയദർശിനിയുടെ വരവ് വനിതകൾക്കും യുവത്വത്തിനും ആവേശമാകുമെന്നും സിന്ധ്യയുടെ വിശ്വസ്തനായ തോമർ വ്യക്തമാക്കി.

Top