സംസ്ഥാനത്ത് വീണ്ടും ലവ് ജിഹാദ് ആരോപണം ; പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ 20 കാരിയെ തടവില്‍ പാര്‍പ്പിച്ചത് 40 ദിവസം.

സംസ്ഥാനത്ത് വീണ്ടും ലവ് ജിഹാദ് ആരോപണം. 20 വയസുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ പരാതിയുമായി വന്നിരിക്കുന്നത്. 

പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് 40 ദിവസം തന്നെ ബലമായി പാര്‍പ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. പോത്താനിക്കാട് പോലീസ് സ്‌റ്റേഷനില്‍ യുവതി പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറത്തായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോതമംഗലം സ്വദേശിയായ അസ്ലം ആണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ സ്ത്രീധന പീഡനം, ബലമായി തടവില്‍ വയ്ക്കല്‍, ശാരീരിക പീഡനം തുടങ്ങിയ പരാതികൾ  യുവതി ഉന്നയിച്ചിട്ടുണ്ട്. 

യുവതിയുടെ പരാതിയിന്മേല്‍ 2021 ഡിസംബര്‍ ഏഴിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

 ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. മതപഠന കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

പെണ്‍കുട്ടി ഭര്‍ത്താവില്‍ നിന്ന് യുവതി ക്രൂരമായ മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായെന്ന് വാദിഭാഗം നിരത്തിയ തെളിവുകളില്‍ നിന്ന് വ്യക്തമാണെന്ന് വിധിപ്രസ്താവ വേളയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജി ഗിരീഷ് പറഞ്ഞു.

 

Top