തിരുവനന്തപുരം : പ്രായത്തിന്റെ പേരു പറഞ്ഞ് ഒഴിവാക്കിയാല്‍ വി.എസ് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം വി.എസ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പ്രചരണത്തിനും ഉണ്ടാവില്ലെന്ന രീതിയില്‍ വി.എസ് വെല്ലുവിളി ഉയര്‍ത്തിയതായും സൂചനയുണ്ട്.
താന്‍ മത്സര രംഗത്തുണ്ടാകുമെന്ന് നേരത്തെ വി.എസ് വ്യക്തമാക്കിയിരുന്നു. വി.എസിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വം അധികാരം നല്‍കിയിരുന്നു. വി.എസും പിണറായിയും മത്സരിക്കട്ടെയെന്ന് ആദ്യം നിലപാട് സ്വീകരിച്ച കേന്ദ്ര നേതൃത്വം പിന്നീട് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിടുകയായിരുന്നു.
വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണനുമായും പിണറായി വിജയനുമായും ഇന്നലെ കേന്ദ്ര നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. ചൊവ്വാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ കൂടുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും വി.എസ് വിഷയം ചര്‍ച്ചയാകും.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന മറുപടിയാണ് വി.എസ് നല്‍കിയത്.
അതേസമയം, വി.എസിനെയും പിണയായിയേയും മത്സരിപ്പിക്കാമെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. ഇക്കാര്യത്തിലെ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പിന്നീട് അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പിന്നീട് വിശദമായി പ്രതികരിക്കാമെന്നും വി.എസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസ് മത്സരിക്കുന്നതിനെച്ചൊല്ലി സി.പി.എമ്മില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് മത്സരിക്കുന്ന കാര്യത്തില്‍ വി.എസ് നിലപാട് വ്യക്തമാക്കിയത്.