ബാര്‍ കോഴയില്‍ ബിജെപി രമേശിന്റെ പൂഴിക്കടകന്‍; പിണറായിയും വെട്ടില്‍; കേസ് ഒതുക്കിയത് പിണറായി സര്‍ക്കാര്‍

ബാര്‍ കോഴയില്‍ ഇരുമുന്നണികളെയും വെട്ടിലാക്കി ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരേ ഗുരുതര ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നത്. കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ചെന്നുകണ്ട ശേഷമാണ് ബാര്‍ കോഴക്കേസിലെ അന്വേഷണം നിലച്ചതെന്ന് ബിജു രമേശ് ആരോപിച്ചു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് അന്വേഷണം നിര്‍ത്താന്‍ നിര്‍ദേശം പോയെന്നും അദ്ദേഹം ആരോപിച്ചു.

രഹസ്യമൊഴി നല്‍കാതിരിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ചിരുന്നു. ഞങ്ങളെ ഉപദ്രവിക്കരുതെന്ന് ഇരുവരും തന്നോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. കാല് പിടിക്കുന്ന രീതിയില്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് മൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നും ബിജു രമേശ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ വിജിലന്‍സ് അന്വേഷണത്തെ ബിജു രമേശ് തള്ളിപ്പറഞ്ഞു. തന്റെ പരാതികള്‍ അന്വേഷിക്കാന്‍ അധികാരമില്ലെന്ന് പറയുന്ന വിജിലന്‍സ് അന്വേഷണം തുടരുന്നതില്‍ എന്ത് കാര്യം? കേന്ദ്രഏജന്‍സിയുടെ അന്വേഷണമാണ് വേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും ബിജു രമേശ്.

ഒരുതരത്തിലും ന്യായവും നീതിയും കിട്ടുന്നില്ല. താന്‍ ആരുടെയും വക്താവല്ല. എല്ലാ കക്ഷികളും ഒരുനാണയത്തിന്റെ ഇരുവശങ്ങളാണ്. പരാതി ഉറച്ചുനില്‍ക്കുമോ എന്ന് എന്നോട് ചോദിച്ച മുഖ്യമന്ത്രി തന്നെ കേസ് പിന്‍വലിക്കുന്നു. ബാര്‍ കോഴ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. ആദ്യം പിന്തുണച്ച പിണറായിയും കോടിയേരിയും പിന്നീട് കാലുമാറി.

ജോസ് കെ.മാണി തന്നെ വിളിച്ചത് അടക്കമുള്ള എല്ലാ കാര്യങ്ങളും വിജിലന്‍സ് എസ്.പിക്ക് എഴുതിക്കൊടുത്തതാണ്. അതൊന്നും അന്വേഷിക്കാന്‍ അധികാരമില്ലെന്നാണ് എസ്.പി പറഞ്ഞത്. അധികാരമില്ലാത്തവരുടെ അടുത്ത് ഇനിയും പോയിട്ട് എന്ത് കാര്യം.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ വിജിലന്‍സ് അന്വേഷണം എല്‍.ഡി.എഫ്-യുഡിഎഫ് മുന്നണികള്‍ തമ്മില്‍ അഡ്ജസ്റ്റ്മെന്റിലേക്ക് പോകുമെന്ന് ഭയക്കുന്നു. മാണി വീട്ടില്‍ പോയി കാപ്പി കുടിച്ചതോടെ കേസ് പിന്‍വലിക്കുക മാത്രമല്ല, പാര്‍ട്ടിയെ മുന്നണിയിലേക്ക് വരെ പിണറായി എടുത്തു.

Top