പാൽ വില വർധനയുടെ ​ഗുണം കിട്ടുന്നില്ല; പരാതിയുമായി കർഷകർ

സംസ്ഥാനത്ത്  കാലിത്തീറ്റയുടെ വില കുത്തനെ കൂടിയതിനാല്‍  പാൽ വില വർദ്ധിപ്പിച്ചതിന്റെ  ഗുണം ലഭിക്കുന്നില്ലെന്ന പരാതിയുമായി ക്ഷീര കര്‍ഷകര്‍. ആറു രൂപയാണ് കൂടിയത്. ഇതില്‍ 5 രൂപയോളം കർഷകര്‍ക്ക് നല്‍കാനും തുടങ്ങി.  പക്ഷെ ഇതിന്‍റെ മെച്ചമൊന്നും കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. കാരണം കാലിതീറ്റയുടെ പൊള്ളുന്ന വിലയാണെന്ന് ഇവർ പറയുന്നു. പാലിന് വില കൂടുമെന്നറിഞ്ഞപ്പോഴേക്കും 150മുതല്‍ 250 രുപവരെയാണ് 50കിലോയുടെ ഓരോ ചാക്കിനും വിവിധ കമ്പനികള്‍  കൂട്ടിയത്. ഇതോടെ കിട്ടുന്ന അധിക പണം മൊത്തം കാലീതീറ്റക്കും അനുബന്ധ ഉല്‍പ്പന്നങ്ങൾക്കും നല്കേണ്ട ഗതികേടിലായി ക്ഷീര കര്‍ഷകർ.

 

Top