മര്‍ക്കടമുഷ്ടിക്കാരനായ പ്രധാനമന്ത്രി മുട്ടുമടക്കി! നിയമം റദ്ദാക്കും വരെ പിന്നോട്ടില്ല; സമരം പിന്‍വലിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്.

 

ന്യൂഡൽഹി: ഒടുവിൽ പ്രധാനമന്ത്രി മോദിയും ബി ജെ പി യും ജനകീയ സമരത്തിന്മു മുമ്പിൽ മുട്ടുകുത്തി.. കർഷക ബിൽ പിൻവലിക്കും .അതേ സമയം  വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നറിയിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്. പാര്‍ലമെന്റ് നിയമം റദ്ദ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു. എംഎസ്പിക്ക് പുറമേ കര്‍ഷകര്‍ ഉന്നയിച്ച മറ്റ് വിഷയങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍ അവരവരുടെ വീട്ടിലേക്ക് മടങ്ങി പോകണമെന്നും നരേന്ദ്രമോദി അറിയിച്ചു.

മര്‍ക്കടമുഷ്ടിക്കാരനായ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാരും കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയിരിക്കയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്ഥാവന ഇറക്കി . കര്‍ഷകപ്രക്ഷോഭത്തിന്റെ ചരിത്ര വിജയത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് സിപിഐഎം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യം പ്രശംസനീയമാണ്. വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന ഉറപ്പുകിട്ടിയ ശേഷമേ ഗ്രാമങ്ങളിലേക്ക് മടങ്ങൂയെന്ന കര്‍ഷകരുടെ നിലപാടിന് പൂര്‍ണ്ണ പിന്തുണയര്‍പ്പിക്കുന്നെന്നും സിപിഐഎം പ്രസ്താവനയിലൂടെ അറിയിച്ചു. സിപിഐഎം പിബി പ്രസ്താവന: ”സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഒരു വര്‍ഷമായി നടത്തിയ ആവേശകരവും പ്രചോദനാത്മകവും ധീരവുമായ സമരത്തിന്റെ ചരിത്രപരമായ വിജയത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ അഭിവാദ്യം ചെയ്തു. കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യം പ്രശംസനീയമാണ്. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന ഉറപ്പുകിട്ടിയ ശേഷമേ ഗ്രാമങ്ങളിലേക്ക് മടങ്ങൂ എന്ന കര്‍ഷകരുടെ നിലപാടിന് പൂര്‍ണ്ണ പിന്തുണയര്‍പ്പിക്കുന്നു. മര്‍ക്കടമുഷ്ടിക്കാരനായ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കീഴിലുള്ള സര്‍ക്കാരും ഒടുവില്‍ മുട്ടുമടക്കിയിരിക്കയാണ്. എന്നിട്ടും കര്‍ഷകര്‍ വഴിതെറ്റിപ്പോയെന്ന് പറഞ്ഞ് പ്രധാനമന്ത്രി ഈ കരിനിയമങ്ങളെ ന്യായീകരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ മരിച്ചതിലോ അവരെ ആക്രമിച്ചതിലോ പ്രധാനമന്ത്രിക്ക് ഒരു പശ്ചാത്താപവുമില്ല പ്രസ്താവനയില്‍ പറഞ്ഞു. കര്‍ഷകവിരുദ്ധമായ കരിനിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കണമെന്ന് എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങളുടെയും മിനിമം താങ്ങുവിലയ്ക്കുള്ള അധികാരം നിയമപരമാക്കണമെന്നും സിപിഐഎം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഈ പ്രക്ഷോഭത്തില്‍ 750 കര്‍ഷകരാണ് രക്തസാക്ഷികളായത്. സൈനിക നടപടിക്ക് സമാനമായി മാര്‍ഗതടസ്സം സൃഷ്ടിക്കലും ഭീഷണിയും വിരട്ടലും ജീവാപായം വരുത്തലുമടടക്കമുള്ള ക്രൂരതകളാണ് ബിജെപി സര്‍ക്കാര്‍ അഴിച്ചുവിട്ടത്. ഇത്തരം അതിക്രമങ്ങളിലേര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top