നായയുമായി സെക്‌സ് ചെയ്യാന്‍ 100 കോടി!!! സംവിധായകന്‍ സാജിദിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഹാന രംഗത്ത്

ബോളിവുഡിനെ പിടിച്ചു കുലുക്കുന്ന മീടൂ വെളിപ്പെടുത്തലുകളില്‍ ഏറ്റവുമധികം പ്രതിസ്ഥാനത്ത് വന്ന വ്യക്തിയാണ് സംവിധായകന്‍ സാജിദ് ഖാന്‍. ദിനം പ്രതി നിരവധിപേരാണ് സാജിദ് ഖാനെതിരെ രംഗത്തെത്തുന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങളായ ബിപാഷ ബസു, ദിയ മിര്‍സ തുടങ്ങിയവര്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതല്‍ ഗൗരവമുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് അഹാന കുമ്ര.

ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഹാന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സാജിദിനെക്കുറിച്ച് നടത്തിയിരിക്കുന്നത്. ‘ഒരുവര്‍ഷത്തിന് മുമ്പ് സാജിദുമായി ഒരു കൂടിക്കാഴ്ച നടന്നു. ഒരുദിവസം അയാള്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. അത്ര നല്ല വ്യക്തിയല്ലെന്ന് അറിയാമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സലോമി ചോപ്ര അയാള്‍ക്കെതിരെ എന്താണോ എഴുതിയത്, അതാണ് അയാള്‍ എന്നോടും ചെയ്തത്. നിങ്ങള്‍ അയാളുടെ വീട്ടിലേക്ക് ചെല്ലൂ അയാളുടെ മുറിയിലേയ്ക്ക് നിങ്ങളെ ക്ഷണിക്കും, അതല്‍പം ഇരുണ്ട മുറിയാണ്. അയാള്‍ എന്താണോ കാണുന്നത് അത് നമ്മളേയും കാണിക്കും’അഹാന പറയുന്നു. അയാളുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്ന താന്‍ പ്രതികരിച്ചുവെന്നും തന്റെ അമ്മ പോലീസില്‍ ആണെന്ന് പറയുകയും ചെയ്തുവെന്നും അഹാന പറയുന്നു.

‘പക്ഷേ അതൊന്നും അയാള്‍ ഗൗനിച്ചില്ല, അയാള്‍ പിന്നെയും അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. ഞാന്‍ നിങ്ങള്‍ക്ക് 100 കോടി നല്‍കിയാല്‍ നായയുമായി സെക്സ് ചെയ്യുമോയെന്ന് സാജിദ് ചോദിച്ചു’ :അഹാന പറഞ്ഞു. നാല് നടിമാരും ഒരു മാധ്യമപ്രവര്‍ത്തകയുമാണ് സാജിദ് ഖാനെതിരേ ലൈംഗികാരോപണവുമായി ഇതുവരെ രംഗത്തുവന്നത്. ആരോപണങ്ങളെ തുടര്‍ന്ന് പുതിയ ചിത്രമായ ഹൗസ്ഫുള്‍ 4-ല്‍ നിന്ന് സാജിദിനെ ഒഴിവാക്കിയിരുന്നു. സാജിദിനൊപ്പം ജോലി ചെയ്യാന്‍ കഴിയില്ലെന്ന് നടന്‍ ആമിര്‍ ഖാനും നേരത്തെ വ്യക്തമാക്കിയിരുന്നു.

Top