അടിവസ്ത്രം അഴിക്കണം, സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കണം: ശുചിമുറിയിൽ കൊണ്ടു പോകണം: എയർഹോസ്റ്റസുമാരെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിച്ച് യാത്രക്കാരൻ; നട്ടം തിരിഞ്ഞ് വിമാനക്കമ്പനി

സ്വന്തം ലേഖകൻ

ഷിക്കാഗോ: ബാത്ത്‌റൂമിൽ കൊണ്ടു പോകണം, അടുവസ്ത്രം അഴിക്കണം.. പ്രാഥമിക ആവശ്യങ്ങൾ നിർവഹിച്ച ശേഷം സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കി നൽകണം..! എയർഹോസ്റ്റസുമാരോടുള്ള യാത്രക്കാരന്റെ ആവശ്യത്തിൽ വലഞ്ഞിരിക്കുകയാണ് എയർലൈൻസ് അധികൃതർ.
തായ്വാൻ വിമാനക്കമ്ബനിയായ ഇ.വി.എ. എയറിലെ എയർഹോസ്റ്റസുമാരാണ് യാത്രക്കാരൻ കാരണം കഷ്ടത്തിലായത്. കഴിഞ്ഞ ശനിയാഴ്ച ലോസ് ആഞ്ജലിസിൽനിന്നും തായ്വാനിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം. വീൽചെയറിൽ വന്ന യാത്രക്കാരൻ ശുചിമുറിയിൽ പോകാൻ സഹായിക്കണമെന്ന് എയർഹോസ്റ്റസുമാരോട് ആവശ്യപ്പെടുകയുണ്ടായി. അമിതഭാരമുള്ള ഇയാളെ എയർഹോസ്റ്റസുമാർ ശുചിമുറിയിലെത്തിച്ചു. എന്നാൽ തന്റെ ട്രൗസറും അടിവസ്ത്രവും അഴിച്ചുനൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. പകച്ചുപോയ എയർഹോസ്റ്റസുമാർ നിവൃത്തിയില്ലാതെ ഈ സഹായം ചെയ്തുകൊടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശുചിമുറിയിൽനിന്ന് പുറത്തിറങ്ങാൻ നേരം ഇയാൾ വീണ്ടും എയർഹോസ്റ്റസുമാരെ സമീപിക്കുകയും സ്വകര്യഭാഗങ്ങൾ വൃത്തിയാക്കിതരണമെന്ന് അപേക്ഷിക്കുകയു ചെയ്തു. എന്നാൽ ഇതിന് എയർഹോസ്റ്റസുമാർ വിമുഖത കാണിച്ചെങ്കിലും യാത്രക്കാരൻ ബഹളം തുടർന്നതോടെ എയർഹോസ്റ്റസുമാർ അതും ചെയ്തുകൊടുത്തു. സംഭവത്തിനുശേഷം എയർഹോസ്റ്റസുമാർ ജനുവരി 21-ന് പത്രസമ്മേളനം വിളിച്ചുചേർത്താണ് തങ്ങൾക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കിയത്. അനാവശ്യമായാണ് അയാൾ സഹായം ആവശ്യപ്പെട്ടതെന്നും വിമാനം ലാൻഡ് ചെയ്തതിനുശേഷം പുരുഷജീവനക്കാർ അദ്ദേഹത്തെ സഹായിക്കാൻ ശ്രമിച്ചപ്പോൾ യാത്രക്കാരൻ അതെല്ലാം നിരസിച്ചെന്നും എയർഹോസ്റ്റസുമാർ വ്യക്തമാക്കുകയുണ്ടായി.

Top