സുരക്ഷാ പരിശോധനക്കിടെ ബോംബ് എന്ന് പറഞ്ഞു യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

വിമാനത്തിന്റെ സുരക്ഷാ പരിശോധനക്കിടെ ബോംബ് എന്ന വാക്ക് ഉപയോഗിച്ചതിന് യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് യാത്രക്കാരനെ ഇറക്കി വിട്ടത്. ചെന്നൈ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. സുരക്ഷാ പരിശോധനങ്ങള്‍ക്കിടെ ഞാനെന്താ ബാഗില്‍ ബോംബ് കൊണ്ടു നടക്കുകയാണോ എന്ന് യാത്രക്കാരന്‍ എയര്‍ലൈന്‍സ് ജീവനക്കാരോട് ചോദിച്ചതായാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട സ്വദേശി അലക്‌സ് മാത്യുവിനെയാണ് ഇക്കാരണത്താല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇറക്കിവിട്ടത്. കൊച്ചിയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പോകുന്ന വിമാനമായിരുന്നു. അവസാനഘട്ട സുരക്ഷാ പരിശോധനയുടെ ഭാഗമായി യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതിനിടെയാണ് സംഭവം. ‘ബോംബ്’ എന്ന വാക്ക് അലക്‌സ് ഉപയോഗിച്ചതോടെ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായി ഒന്നും ഇയാളില്‍ നിന്ന് കണ്ടെത്താനായില്ല. സുരക്ഷാ കീഴ്‌വഴക്കങ്ങളുടെ ഭാഗമായാണ് യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

Top