സുരക്ഷാ പരിശോധന വൈകിയതോടെ വിമാനത്താവളത്തില്‍ യുവതി തുണിയഴിച്ച് പ്രതിഷേധിച്ചു

ലണ്ടന്‍: വിദേശരാജ്യങ്ങളിലെ പത്രിഷേധ സമരങ്ങള്‍ പലതും കണ്ട് നമ്മള്‍ നെറ്റി ചുളിക്കാറുണ്ട്. എന്നാല്‍ ഒരു യുവതി നടത്തിയ ഒറ്റയാല്‍ പ്രതിഷേധമറിഞ്ഞ് വിദേശികളും ഞെട്ടിയിരിക്കുകയാണ്. എയര്‍പോര്‍ട്ടിലെ സുരക്ഷാപരിശോധന വൈകിയതോടെ തുണിയഴിച്ചാണ് ഒരു യാത്രക്കാരി പ്രതിഷേധിച്ചത്.

ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെയും യാത്രക്കാരെയും ഒരുപോലെ അമ്പരപ്പിച്ച സംഭവമുണ്ടായത്. യുവതിക്ക് 12 മണിക്കൂര്‍ തടവുശിക്ഷയും 150 പൗണ്ട് പിഴയും വിധിച്ചു. യാത്രയ്ക്ക് ഒന്നര മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിയിട്ടും പരിശോധന വൈകിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്. ഇതോടെ എമിയര്‍ നി ഗിയാല്‍ഗൈഡ് എന്ന 29 കാരി ധരിച്ചിരുന്ന പാവാടയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത യുവതി 150 പൗണ്ട് പിഴയടച്ച ശേഷമാണ് വിട്ടയച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നര മണിക്കൂര്‍ മുമ്പു തന്നെ എമിയര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍, യുവതിക്ക് മിനിറ്റുകളോളം ക്യുവില്‍ നില്‍ക്കേണ്ടി വന്നു. ഒരുപാടു നേരം ക്യൂവില്‍ നിന്ന ശേഷവും പിന്നെയും പിന്നെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം. യുവതിയുടെ ശരീരത്തില്‍ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്ന സെക്യൂരിറ്റിക്കാരുടെ ചോദ്യത്തോടെ യുവതി പ്രകോപിതയായി. ചോദ്യത്തില്‍ പ്രതിഷേധിച്ച് ശരീരത്തില്‍ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് യുവതി വസ്ത്രമുരിഞ്ഞത്. നാല്‍പ്പത് മിനിറ്റോളം ക്യുവില്‍ കാത്തിരിക്കേണ്ടി വന്നതായി യുവതി പറഞ്ഞു.

ആര്‍കിടെക്ട് ആണ് എമിയര്‍. ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനു വേണ്ടി അയര്‍ലണ്ടിലേക്ക് പോകാനിരിക്കുകയായിരുന്നു എമിയര്‍. യുവതി പരിശോധനയ്ക്ക് വിസമ്മതിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ തന്റെ കൈക്ക് പരുക്കേറ്റതായി എമിയറും പരാതിപ്പെടുന്നു. 12 മണിക്കൂര്‍ തടവില്‍ കഴിഞ്ഞ ശേഷം 150 പൗണ്ടും പിഴ അടച്ച ശേഷമാണ് യുവതിയെ വിട്ടയച്ചത്.

Top