ഐശ്വര്യ റായ് പുതിയ ചിത്രത്തിന്‌ വേണ്ടി വാങ്ങിയ പ്രതിഫലം കേട്ടാല്‍ ‍ഞെട്ടും… മറ്റ് ചില കാരണവും ഉണ്ട്…

ഐശ്യര്യ റായ് ബച്ചന്‍ ഇനി ഫനേ ഖാന്‍ എന്ന സിനിമയുമായി കുറച്ച് നാള്‍ ബിസിയായിരിക്കും. ഇരട്ട വേഷങ്ങളില്‍ ബി ടൗണിനെ ഞെട്ടിക്കാന്‍ കിടിലന്‍ മെയ്‌ക്കോവര്‍ നടത്തുകയാണ് ഐശ്വര്യ റായ്. ചിത്രത്തിന് വേണ്ടി നടി 10 കോടി രൂപ കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മാതാവായ പ്രേര്‍ണ അറോറയാണ് ഇക്കാര്യം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. ചിത്രം ജൂണില്‍ പ്രദര്‍ശനത്തിനെത്തും. ഫനേ ഖാന്‍ സല്‍മാന്‍ നായകനാകുന്ന റൈസ് 3യുമായി മത്സരിക്കുമെന്നാണ് ബി ടൗണിലെ സംസാരം. ഇത് സ്ഥിരീകരിക്കുന്ന പ്രതികരണമാണ് പ്രേരണ അറോറ നടത്തിയത്. ഫനേഖാന്‍ രാത്ത് ആവര്‍ ദിന്‍ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരിക്കും. ഐശ്വര്യ ചിത്രത്തില്‍ രണ്ടു റോളുകളില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്രിയാര്‍ജ് എന്റര്‍ടെയിമെന്റാകും ചിത്രം നിര്‍മിക്കുക. പ്രേര്‍ണ അരോരയ്‌ക്കൊപ്പം അര്‍ജുന്‍ എന്‍ കപൂറും നിര്‍മാണപങ്കാളികളാകും. വ്യത്യസ്തമായ രണ്ടു ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തിന് വേണ്ടി ഐശ്വര്യ ഇപ്പോള്‍ തയ്യാറെടുപ്പ് നടത്തുകയാണെന്നാണ് അറിയുന്നത്. ചിത്രം ഉടന്‍ ആരംഭിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഐശ്വര്യ അടുത്ത പ്രൊജക്ടില്‍ അഭിനയിക്കുവെന്ന് വാക്ക നല്‍കിയിട്ടുളളതായും നിര്‍മാതാവ് പറഞ്ഞു.2015ല്‍ ജസ്ബ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് വീണ്ടും ശക്തമായ അരങ്ങേറ്റം കുറിച്ച ഐശ്വര്യക്ക് സിനിമ നല്‍കിയത് ഗംഭീര ഹിറ്റായിരുന്നു. പിന്നീട് എത്തിയ സര്‍ബജിത്ത്, എ ദില്‍ ഹേ മുഷ്‌കില്‍ എന്നീ ചിത്രങ്ങളും വമ്പന്‍ ഹിറ്റ് സമ്മാനിച്ചെങ്കിലും പഴയ പ്രതാഭം വീണ്ടെടുക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചില്ല. എന്നാല്‍ ഫാനേ ഖാന്‍ എന്ന ചിത്രത്തിലൂടെ ഇത് തിരിച്ച് പിടിക്കുമെന്നാണ് അണിയറ സംസാരം. ശക്തമായ സ്ത്രീ കഥാപാത്രമാണ് ഐശ്വര്യ ചിത്രത്തില്‍ അവതരിപ്പിക്കുക

Top